അനു­വാ­ദമി­ല്ലാ­തെ വീ­ഡി­യോ­ ചി­ത്രീ­കരണം : സമാ­ജം അംഗങ്ങളെ­ സസ്പെ­ൻ­ഡ് ചെ­യ്തു­


മനാമ : കേരളീയ സമാജം ഭരണ സമിതിയുടെ അനുവാദം കൂടാതെ വീഡിയോ ഗ്രാഫറെ കൂട്ടി വന്ന് ദൃശ്യങ്ങൾ പകർത്തുവാൻ നേതൃത്വം നൽകി എന്നാരോപിച്ച് സമാജം മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സന്തോഷ് ബാബു, എം.എം മാത്യു എന്നിവരെ സമാജം അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ഇന്ത്യൻ സ്‌കൂളിൽ വിജയിച്ച സമാജം അംഗങ്ങൾ ആഹ്ലാദ സൂചകമായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ ലഡു വിതരണം നടത്തിയപ്പോൾ⊇ അനുവാദം കൂടാതെ പുറത്ത് നിന്നുള്ള വീഡിയോ ഗ്രാഫർ ചിത്രീകരിച്ചതിനെയാണ് സമാജം സെക്രട്ടറി വീരമണി ചോദ്യം ചെയ്തത്. സമാജത്തിന് ഒരു ചട്ടക്കൂടുണ്ടെന്നും അവിടെ സ്ത്രീകൾ അടക്കമുള്ള വലിയ ജനാവലി പലപ്പോഴും ഉള്ളതാണെന്നും അതുകൊണ്ട് തന്നെ ആഘോഷ ചടങ്ങുകളും മധുര വിതരണവും അടക്കം ഭരണ സമിതിയുടെ അനുവാദം ഇല്ലാതെ ആർക്കും അനുവദിക്കാറില്ലെന്നും പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു. എന്നിട്ടും ലഡു വിതരണത്തെ തങ്ങൾ ആരും എതിർത്തില്ലെന്നും അത് വീഡിയോയിൽ ചിത്രീകരിക്കരുതെന്നാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും, അതിനെതിരെ ചിലർ തടസ്സവാദങ്ങൾ ഉന്നയിച്ചതാണ് സസ്പെൻഡ് ചെയ്യാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. 

സസ്‌പെൻഡ് ചെയ്യുക എന്നത് ഒരംഗത്തിന് നൽകാവുന്ന ഏറ്റവും ചെറിയ ശിക്ഷാരീതിയാണെന്നും അവർക്ക് വിശദീകരണം നൽകാനും ചെയ്ത തെറ്റ് ബോധ്യമാകാനും സാവകാശമുണ്ടെന്നും പ്രസിഡണ്ട് പറഞ്ഞു. സമാജം കോന്പൗണ്ടിനകത്ത് വീഡിയോ എടുക്കുന്നത് എത്ര വലിയ ചടങ്ങായാലും അത് ഭരണ സമിതിയുടെ അറിവോടെയോ സമ്മതത്തോടെയോ വേണമെന്ന് മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed