ഡാഫോഡിൽസിൽ പുതിയ മാനേജ്മെന്റിന് കീഴിൽ ഫാമിലി റെസ്റ്റോറന്റ്
മനാമ : അദ്‌ലിയയിലെ പ്രമുഖ ഫസ്റ്റ് ക്ലാസ് റെസ്റ്റോറന്റ് പുതിയ മാനേജ്മെന്റിന് കീഴിൽ ഫാമിലി ഫസ്റ്റ് ക്ലാസ് റെസ്റ്റോറന്റ് ആക്കിയതായി മാനേജ്മെന്റ് അറിയിച്ചു. വിശാലമായ പാർട്ടി ഹാൾ, ഔട്ട് ഡോർ കാറ്ററിംഗ്, സൗജന്യ ഹോം ഡെലിവറി തുടങ്ങിയ സർവ്വീസുകളും ഇനി മുതൽ ഇവിടെ ലഭ്യമാകും. കൂടാതെ എല്ലാ ദിവസവും സ്‌പെഷ്യൽ കുട്ടനാടൻ സദ്യ, കുമരകം രീതിയിലുള്ള മീൻ കറികളും ഇവിടെ ലഭ്യമാകും.

