ജോയ് ആലുക്കാസിൽ നിന്ന് ഓഡി കാറുകൾ സമ്മാനമായി നേടാനുള്ള അവസരം
മനാമ : പ്രമുഖ ആഭരണ നിർമ്മാതക്കളായ ജോയ് ആലുക്കാസിൽ നിന്ന് സ്വർണം, ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഓഡി കാറുകൾ സ്വന്തമാക്കാനുള്ള സുവർണാവസരം. ജി.സി.സി രാജ്യങ്ങളിലെ വിവിധ ഷോറൂമുകളിൽ നിന്ന് ആഭരണങ്ങൾക്ക് വാങ്ങിക്കുന്നവർക്കാണ് ഈ അവസരം ലഭിക്കുന്നത്. ഇവിടെ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ലഭിക്കുന്ന റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെയാണ് ആറ് ഓഡി കാറുകളും, മൂന്ന് കിലോ വരെ വരുന്ന സ്വർണ്ണ സമ്മാനങ്ങളും ലഭിക്കുന്നത്.സ്വർണാഭരണം വാങ്ങുന്പോൾ ഒരു റാഫിൾ കൂപ്പണും, ഡയമണ്ട് ആഭരണം വാങ്ങുന്പോൾ രണ്ട് റാഫിൾ കൂപ്പണുമാണ് ലഭിക്കുന്നത്.

