ബഹ്‌റൈ­നി­ലെ­ ചെ­ണ്ട കലാ­കാ­രന്മാർ കേ­രളത്തിൽ മേ­ളാ­ർ­ച്ചന യാ­ത്ര നടത്തു­ന്നു­


മനാമ : കേരളത്തിന്റെ പാരന്പര്യ കലകൾ ഭാരതത്തിൽ എല്ലാ സംസ്ഥാനങ്ങളിലും പരിചയപ്പെടുത്തുന്നതിന് വേണ്ടി ബഹ്റൈൻ സോപാനം വാദ്യകലാ സംഘം നടത്തുന്ന ‘മേളാർച്ചന യാത്ര− 2017’ എന്ന പേരിൽ കേരളത്തിൽ യാത്ര നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2017 ഡിസംബർ 16ാം തീയതി കന്യാകുമാരിയിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നതെന്ന് സോപാനം അദ്ധ്യക്ഷൻ സന്തോഷ് കൈലാസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

‘ഭാരതമേളപരിക്രമം’ എന്ന പേരിൽ കന്യാകുമാരി മുതൽ കൈലാസം വരെയുള്ള വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ച് ചെണ്ടമേളം അവതരിപ്പിക്കുന്നതിനാണ് സോപാനം പദ്ധതിയിട്ടിരിക്കുന്നത്. 2016ൽ ആരംഭിച്ച ഭാരതമേളപരിക്രമം പദ്ധതിയുടെ ഈ വർഷത്തെ പരിപാടി കന്യാകുമാരി മുതൽ ഗുരുവായൂർ വരെ 18 ക്ഷേത്രങ്ങളിൽ ഡിസംബർ 16 മുതൽ 21 വരെയായിരിക്കും. സോപാനം വാദ്യകലാ സംഘം ഗുരു സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ ബഹ്റൈനിൽ നിന്നും കേരളത്തിൽ നിന്നുമുളള 100 കലാകാരന്മാരാണ് പര്യടന സംഘത്തിലുള്ളത്. ബഹ്റൈനിലെ സ്കൂൾ വിദ്യാർത്ഥികൾ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഉൾപ്പെടുന്ന സംഘം ദിവസവും മൂന്ന് മേളങ്ങൾ വീതം അവതരിപ്പിച്ച് ആറ് ദിവസം കൊണ്ട് ഈ വർഷത്തെ മേളാർച്ചന ഗുരുവയൂരിൽ താൽക്കാലികമായി അവസാനിപ്പിക്കും.

പഞ്ചാരി, ചെന്പ, അടന്ത, അഞ്ചടന്ത, ചെന്പട, പാണ്ടി തുടങ്ങിയ ആറോളം മേളങ്ങൾ ഇത്തവണത്തെ മേളാർച്ചന യാത്രയിൽ അവതരിപ്പിക്കപ്പെടും. മേളപര്യടന സംഘത്തിലെ അംഗങ്ങൾ തന്നെ യാത്രാചിലവുകൾ വഹിക്കുമെന്നും തങ്ങൾക്ക് പ്രായോജകർ ഇല്ലെന്നും സന്തോഷ് കൈലാസ് അറിയിച്ചു. മേളകലകളെ സ്നേഹിക്കുന്ന ബഹ്റൈൻ പ്രവാസികളുടെ കൂട്ടയ്മയാണ് സോപാനം കലാസംഘം. സോപാനത്തിന് ജാതിമതലിംഗ ഭേദങ്ങളില്ലെന്നും എല്ലാ മതത്തിൽപ്പെട്ടവരും സോപാനത്തിൽ അഭ്യസിക്കുന്നുണ്ടെന്നും സന്തോഷ് കൈലാസ് പറഞ്ഞു.

ഡിസംബർ 21ാം തീയതി ഗുരുവായൂർ, മമ്മിയൂർ നടരാജ മണ്ധപത്തിൽ നടക്കുന്ന മേളാർച്ചന സമാപന സമ്മേളനത്തിൽ സോപാനം ഏർപ്പെടുത്തുന്ന രണ്ടാമത് തൗരത്രികം പുരസ്ക്കാരം പ്രശസ്ത മദ്ദള വിദ്വാൻ സദനം രാമചന്ദ്ര മാരാർക്ക് കേരള തുറമഖ−പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനിക്കും. പാരന്പര്യ കലകൾക്കുള്ള സമഗ്രസംഭാവനകൾ പരിഗണിച്ച് സോപാനം അവാർഡ് കമ്മറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 50,001 രൂപയും, പ്രത്യേകം രൂപകൽപ്പന ചെയ്ത ശിൽപവും, പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം 2016 മുതലാണ് ഏർപ്പെടുത്തിയത്. പ്രസ്തുത അവാർഡ്ദാന ചടങ്ങിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാർ, പ്രശസ്ത നർത്തകി ഡോ: രാജശ്രീ വാര്യർ, പ്രശസ്ത മേളവിദ്വാൻ സദനം വാസുദേവൻ എന്നിവർ സംബന്ധിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed