ചു­വപ്പും വെ­ള്ളയും നി­റഞ്ഞു : ദേ­ശീ­യ ദി­നാ­ഘോ­ഷങ്ങൾ­ക്ക് തയ്യാ­റാ­യി­ ബഹ്‌റൈൻ


മനാമ : ദേശീയ ദിനത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ നാടും നഗരവും ചുവപ്പും വെള്ളയും കൊണ്ട് നിറയുകയാണ്. സ്വദേശികൾക്കൊപ്പം പ്രവാസികളും  ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിനായി വീടുകളും കടകളും ദേശീയ പതാകയുടെ നിറങ്ങൾ ചാർത്തി തുടങ്ങി. മനാമ ബാബുൽ ബഹ്‌റൈനിലെ ചെറുകിട കച്ചവടക്കാർ എല്ലാം തന്നെ അവരുടെ കടകൾ ബഹ്‌റൈൻ പതാകകൾ കൊണ്ട് അലങ്കരിക്കുന്ന ജോലികൾ‍ ആരംഭിച്ചു കഴിഞ്ഞു.

കടകളുടെ മുൻ‍വശം പതാകകൾ തൂക്കിയും ചുവപ്പും വെള്ളയും കൂടിക്കലർന്ന തോരണങ്ങൾ തൂക്കിയും രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള ഒരുക്കത്തിലാണവർ. ദേശീയ ദിനം പ്രമാണിച്ചുള്ള അവധി ദിനങ്ങളിൽ കൂടുതൽ സന്ദർശകർ മനാമയിൽ  എത്തുമെന്നും വിപണി കുറച്ചു കൂടി  സജീവമാകും എന്നുള്ള  പ്രതീക്ഷയും  ഇവിടുത്തെ വ്യാപാരികൾക്കുണ്ട്. കൊടികളുടെ വിൽപ്പനയോടൊപ്പം ദേശീയ ചിഹ്നങ്ങൾ ആലേഖനം ചെയ്ത ടീ ഷർട്ടുകൾ, ഫ്രോക്കുകൾ എന്നിവയും വിപണിയിൽ എത്തിയിട്ടുണ്ട്. സ്‌കൂൾ കുട്ടികൾ കൂടുതലും പതാകകൾ ആണ് വാങ്ങിക്കുന്നതെങ്കിലും മുതിർന്നവർ കൂടുതലും ടീ ഷർട്ടുകൾ, പല തരത്തിലുള്ള തൊപ്പികൾ തുടങ്ങിയവയാണ് തെരഞ്ഞെടുക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed