മനാ­മയിൽ‍ മോ­ഷണ ശ്രമങ്ങൾ‍ പെ­രു­കു­ന്നു­


മനാമ : രാജ്യതലസ്ഥാനമായ മനാമയിൽ‍ മോഷണങ്ങളും, മോഷണ ശ്രമങ്ങളും പെരുകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഗോൾ‍ഡ് സിറ്റിയിൽ‍ പ്രവർ‍ത്തിക്കുന്ന സ്വർ‍ണാഭരണ ശാലയിലെ ജീവനക്കാരൻ സ്വർ‍ണമെടുക്കേണ്ട പണവുമായി നടന്നുപോകുന്പോൾ ആഫ്രിക്കൻ സ്വദേശികളെന്ന് കരുതുന്നവർ‍ ഇയാളെ തടഞ്ഞ് നിർ‍ത്തി പണം അപഹരിച്ചു. ഇവിടെയുള്ള ക്യാമറകളിൽ‍ പതിയാത്ത വണ്ണമാണ് ഇവർ‍ മോഷണം നടത്തിയത്. സംഭവത്തെ തുടർ‍ന്ന് പോലീസിൽ‍ പരാതി നൽ‍കിയിരിക്കുയാണ് ഇപ്പോൾ‍.

സമാനമായ രീതിയിൽ‍ മോഷണ ശ്രമങ്ങളും ഇവിടെ നടക്കുന്നുണ്ട്. മുന്പ് ഗോൾ‍ഡ് സിറ്റിക്കുള്ളിൽ‍ സ്വർ‍ണാഭരണങ്ങൾ‍ വാങ്ങാനെന്ന വ്യാജ്യേന കടയ്ക്കുള്ളിൽ‍ കയറി മോഷണം നടക്കാറുള്ളത് പതിവായിരുന്നു. എന്നാൽ‍ ഗോൾ‍ഡ് സിറ്റിക്കുള്ളിൽ‍ ക്യാമറ നിരീക്ഷണം ശക്തമാക്കിയതോടെ ഇത് കുറഞ്ഞിട്ടുണ്ടെന്ന് ഇവിടെയുള്ളവർ‍ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed