ആശയവിനിമയങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുക: ബഹ്‌റൈൻ രാജാവ്


മനാമ : സായുധ പോരാട്ടങ്ങളിൽ പങ്കെടുക്കുന്നതിനേക്കാൾ പരസ്പര ആശയവിനിമയങ്ങൾ വഴി തങ്ങളുടെ ചേരിതിരിവുകളും പ്രശനങ്ങളും പരിഹരിക്കാൻ എല്ലാവരും തയ്യാറാവണമെന്ന് രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ ആവശ്യപ്പെട്ടു.

എല്ലാ രാജ്യങ്ങൾക്കും ഏറ്റവും ശക്തമായ സായുധ സേനയും ഏറ്റവും ശ്രദ്ധേയമായ ഇന്റലിജൻസ് സേവനങ്ങളും ഉണ്ട്. പക്ഷേ പരസ്പരം നന്നായി മനസ്സിലാക്കാനും, തങ്ങളുടെ വ്യത്യാസങ്ങൾ പരിഹരിക്കാനും, നീണ്ടുനിൽക്കുന്ന സുരക്ഷയ്ക്ക് വഴിയൊരുക്കാനും ആശയവിനിമയങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്ന് രാജാവ് പറഞ്ഞു.

ബഹ്‌റൈൻ കിരീടാവകാശി ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിൽ, 13-ാം മനാമാ ഡയലോഗിന്റെ മുതിർന്ന അംഗങ്ങളെ അൽ സഖീർ പാലസിൽ സ്വീകരിക്കുകയായിരുന്നു ബഹ്‌റൈൻ രാജാവ്. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര സ്‌ട്രാറ്റജിക്‌ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ ഐ എസ് എസ്) ആണ് പരിപാടി സംഘടിപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed