വീടില്ലാത്തവർക്കായി അരയേക്കർ ഭൂമി വിട്ട് നൽകി തൃക്കലങ്ങോട് പഞ്ചായത്ത് ഉപാദ്ധ്യക്ഷ

മഞ്ചേരി: വീടും സ്ഥലവുമില്ലാത്തവർക്ക് ഫ്ളാറ്റ് നിർമ്മിക്കാൻ കുടുംബ സ്വത്തായി ലഭിച്ച അരയേക്കർ ഭൂമി സൗജന്യമായി നൽകാൻ സമ്മതമറിയിച്ച് തൃക്കലങ്ങോട് പഞ്ചായത്ത് ഉപാദ്ധ്യക്ഷ പി.പി ഫാത്തിമ. ലൈഫ് പദ്ധതിയുടെ ഭാഗമായാണ് ഫ്ളാറ്റ് നിർമ്മിക്കാൻ സ്ഥലം നൽകുന്നത്. പഞ്ചായത്തിൽ 200 പേർക്ക് വീടും സ്ഥലവും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ചെറുവട്ടിയിൽ സ്വന്തമായുള്ള അരയേക്കർ റബ്ബർതോട്ടം വിട്ടുന
ൽകാൻ തയ്യാറാണാന്ന് ഇവർ പഞ്ചായത്ത് ബോർഡ് യോഗത്തെ അറിയിച്ചത്.
ഈ ഭൂമിയിൽ 50 പേർക്ക് പാർപ്പിടമൊരുക്കാനാവും. ഭൂമി കൈമാറുന്നതിനുള്ള നടപടി പൂർത്തിയായി. ഭൂമി കണ്ടെത്തുന്നതിലെ കാലതാമസം ഒഴിവായാൽ ഫ്ളാറ്റ് നിർമ്മിക്കാനുള്ള സർക്കാർ സഹായവും വേഗത്തിൽ ലഭ്യമാക്കാ
നാവും. പേലേപ്പുറം വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി വിജയിച്ച പി.പി ഫാത്തിമ രണ്ടാം തവണയാണ് പഞ്ചായത്തംഗമാകുന്നത്.