തണു­പ്പ് കാ­ലമെ­ത്തി­, രോ­ഗങ്ങളും : ആശു­പത്രി­കളിൽ‍ തി­രക്ക് വർ‍­ദ്ധി­ക്കു­ന്നു­


മനാമ : രാജ്യത്ത് പതുക്കെയാണെങ്കിലും പടർ‍ന്ന് കൊണ്ടിരിക്കുന്ന ശൈത്യം കാരണം അസുഖങ്ങളും പടരുന്നു. കുട്ടികളിലാണ് ശൈത്യകാല രോഗങ്ങൾ‍ അധികമായി കണ്ടുവരുന്നത്. ഹെൽ‍ത്ത് സെന്ററുകളിലും സ്വകാര്യ ആശുപത്രിയിലും നിരവധി രോഗികളാണ് ശൈത്യം മൂലമുള്ള രോഗ ചികിത്സയ്ക്കായി എത്തിച്ചേരുന്നത്. പലരും കുടുംബമായാണ് എത്തുന്നത്. പനിയും ജലദോഷവും അനുബന്ധ രോഗങ്ങളുമാണ് തണുപ്പ് കാലത്ത് ഏറ്റവും കൂടുതൽ‍ കണ്ടുവരുന്നതെന്ന് ആരോഗ്യവിദഗ്ധർ‍ പറയുന്നു. ഈ സാഹചര്യത്തിൽ‍ ആവശ്യമായ മുൻകരുതലുകൾ‍ സ്വീകരിക്കണമെന്നും ജലദോഷം, പനി, ചുമ, തൊണ്ടവേദന, ശരീര വേദന, ചർ‍ദ്ദ്യതിസാരം തുടങ്ങിയവയെ സൂക്ഷിക്കണമെന്നും അവർ‍ അഭിപ്രായപ്പടുന്നു. 

എല്ല്, വാത സംബന്ധമായ അസുഖമുള്ളവരും തണുപ്പ് കൂടുന്നതോടെ ബുദ്ധിമുട്ടുകൾ‍ അനുഭവിച്ച് ആശുപത്രികളിൽ‍ എത്തുന്നുണ്ട്. കടുത്ത തണുപ്പിൽ‍ അതിരാവിലെ തന്നെ ജോലിസ്ഥലത്തേയ്ക്ക് പോകേണ്ടി വരുന്ന തൊഴിലാളികൾ‍ക്കും വൈകീട്ട് തണുപ്പോട് കൂടി തന്നെ അപര്യാപ്തമായ സൗകര്യങ്ങളിൽ‍ തിരിച്ച് ക്യാന്പുകളിലേയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്നവർ‍ക്കും ഇത്തരത്തിലുള്ള അസുഖം പിടിപെടാനുള്ള സാധ്യതകൾ‍ കൂടുതലാണ്.

കാലാവസ്ഥാ മാറ്റത്തിന്റെ സാഹചര്യത്തിൽ‍ വസ്ത്രധാരണം ഉൾ‍പ്പടെയുള്ള കാര്യങ്ങളിൽ‍ ആവശ്യമായ പ്രതിരോധ നടപടികൾ‍ ഉറപ്പുവരുത്താൻ പൊതുജനങ്ങൾ‍ ശ്രദ്ധ പുലർ‍ത്തണമെന്നും കുട്ടികളുടെ കാര്യത്തിൽ‍ കൂടുതൽ‍ ജാഗ്രത പുലർ‍ത്തണമെന്നും ആരോഗ്യ വിദഗ്ദ്ധർ‍ ചൂണ്ടിക്കാട്ടുന്നു. ശീതകാലത്ത് രോഗങ്ങൾക്ക് കാരണമായ വൈറസുകൾ വ്യാപിക്കുന്നത് സാധാരണമാണെന്നും, കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയായി സൂക്ഷിക്കുന്നതും ചുമയ്ക്കുന്പോഴും തുമ്മുന്പോഴും ടവ്വൽ ഉപയോഗിക്കുന്നതും വൈറസുകൾ വ്യാപിക്കുന്നത് തടയുന്നതിന് സഹായിക്കുമെന്നും ഇവർ‍ പറയുന്നു. ഫെബ്രുവരി അവസാനം വരെ ശൈത്യം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed