ഖത്തർ പൗരന്മാർക്ക് വിസ നിർബന്ധം


മനാമ : ഖത്തർ പൗരന്മാരും ഖത്തറിൽ താമസമാക്കിയിരിക്കുന്നവരും ബഹ്‌റൈൻ സന്ദർശിക്കാൻ വിസയ്ക്ക് അപേക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് അണ്ടർ സെക്രട്ടറി അറിയിച്ചു. www.evisa.gov.bh എന്ന വെബ്സൈറ്റിലൂടെ നിയമപരമായി അപേക്ഷകൾ സമർപ്പിക്കാം. സ്പെഷ്യൽ കേസുകൾ പരിശോധിക്കാൻ ഒരു പാനലിനെയും നിയമിച്ചിട്ടുണ്ട്. ബഹ്‌റൈനിൽ താമസിക്കുന്ന ഖത്തർ സ്വദേശികൾ നിയമ നടപടികൾ ഒഴിവാക്കുന്നതിനായി രാജ്യത്തെ നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed