‘ഫ്രീ­ വി­സ’ റി­പ്പോ­ർ­ട്ടി­ന്മേൽ നാ­ളെ­ ചർ­ച്ച നടക്കും


മനാമ : രാജ്യത്ത് നിയമവിരുദ്ധ തൊഴിൽ ഒഴിവാക്കാൻ ‘ഫ്രീ വിസ’ എന്ന ആശയത്തെ മുൻനിർത്തിയുള്ള റിപ്പോർട്ട് നാളെ അവതരിപ്പിക്കും. ‘ഫ്രീ വിസ’യുടെ സാധ്യതകൾ പഠിക്കുന്നതിനായി 2015 മാർച്ചിൽ രൂപംകൊണ്ട എട്ട് അംഗ അന്വേഷണ കമ്മീഷന്റേതാണ് റിപ്പോർട്ട്. തൊഴിൽ− സാമൂഹ്യ വികസന− വ്യവസായ വകുപ്പും ആഭ്യന്തര മന്ത്രാലയവും തൊഴിൽ −മുനിസിപ്പാലിറ്റി അഫയേഴ്സ്− അർബൻ പ്ലാനിംഗ് മന്ത്രാലയവും റിപ്പോർട്ട് നേരെത്തെ ചർച്ച ചെയ്തിരുന്നു. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ), ബഹ്‌റൈൻ സെൻട്രൽ ബാങ്ക് (സി.ബി.ബി), നാല് ഗവർണറേറ്റുകളുടെ മുനിസിപ്പൽ കൗൺസിലുകൾ, ബഹ്‌റൈൻ ചേംബർ ഫോർ കൊമേഴ്സ് ആന്റ് ഇൻഡസ്‌ട്രി, തൊഴിലാളി യൂണിയനുകൾ എന്നിവയും റിപ്പോർട്ടിന്മേൽ ചർച്ച നടത്തിയിരുന്നു.

തൊഴിൽ പെർമിറ്റുകളുടെയും വ്യാപാര രജിസ്ട്രേഷന്റെയും വിതരണം, അനധികൃത തെരുവ് കച്ചവടക്കാർ, ലേബർ ക്യാന്പുകൾ, നിയമലംഘനം നടത്തുന്നവരെ ഉടനടി നാടുകടത്തുക എന്നീ നിർദ്ദേശങ്ങളും ചർച്ചയിൽ വന്നു. 

പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ എൽ.എം.ആർ.എ ‘ഫ്ളെക്സിബിൾ വർക്ക് പെർമിറ്റുകൾ’ ആരംഭിച്ചു. ഇത് തൊഴിലാളികൾക്ക് വ്യവസ്ഥകൾ പാലിച്ച്, സ്പോൺസറുടെ സഹായമില്ലാതെ രാജ്യത്ത് താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും സൗകര്യം നൽകുന്നു. ഏകദേശം 50,000 അനധികൃത തൊഴിലാളികൾക്ക് ഈ സംവിധാനം പ്രയോജനപ്പെട്ടു. നാളെ നടക്കുന്ന കൗൺസിലിന്റെ അടുത്ത സമ്മേളനത്തിൽ സർക്കാർ പ്രതിനിധികളുടെ സാന്നിധ്യത്തിൽ കൂടുതൽ വിശദാംശങ്ങൾ ചർച്ച ചെയ്യും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed