ബഹ്‌റൈൻ ലൈറ്റ് ഫെസ്റ്റിവൽ സമാപിച്ചു
മനാമ : ബഹ്‌റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റിയുടെ (ബി.ടി.ഇ.എ) ആഭിമുഖ്യത്തിൽ നവംബർ 24ന് ആരംഭിച്ച ബഹ്‌റൈൻ ബേയിൽ നടന്ന ലൈറ്റ് ഫെസ്റ്റിവലിന്റെ രണ്ടാം സീസൺ വിജയകരമായി പൂർത്തിയാക്കി. ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി ഫ്രാൻസ്, ജപ്പാൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരും സാങ്കേതിക വിദഗ്ദ്ധരും എത്തിയിരുന്നു.
ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബിടിഇഎയുടെ ശ്രമഫലമായി നടന്ന ഫെസ്റ്റിവലിൽ സ്വദേശികളും വിദേശികളും കൂടാതെ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു. തുടർന്നും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നതായി ബി.ടി.ഇ.എയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഷെയ്ഖ് ഖാലിദ് ബിൻ ഹുമുദ് അൽ ഖലീഫ പറഞ്ഞു.

