ബഹ്‌റൈൻ രാജാവും പ്രധാനമന്ത്രിയും ദേശീയ പ്രശ്നങ്ങൾ അവലോകനം ചെയ്തു
മനാമ : ബഹ്‌റൈൻ രാജാവ് കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുമായി ഇന്നലെ സഖീർ പാലസിൽ കൂടിക്കാഴ്ച നടത്തി. രാജ്യത്ത് പുരോഗതികൾ വർദ്ധിപ്പിക്കുന്നതിനും ജനങ്ങളുടെ ക്ഷേമത്തിന് ശക്തമായ നടപടികൾ ആവശ്യമാണെന്ന് ഇരുവരും ചർച്ചയിൽ വിലയിരുത്തി.
വിവിധ മേഖലകളിൽ പുരോഗതി കൈവരിക്കാനും പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പുതിയ പദ്ധതികൾ സ്വീകരിക്കുകയും, സാധ്യമായ എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്യുമെന്നും കൂടിക്കാഴ്ചയിൽ ഇരുവരും വ്യക്തമാക്കി.

