ഫാദർ എം.ബി ജോർജ്ജിന് യാത്രയയപ്പ് നൽകി
മനാമ : ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരിയായ റവ. ഫാദർ എം.ബി ജോർജ്ജിന് വിശ്വാസ സമൂഹം യാത്രയയപ്പ് നൽകി. കത്തീഡ്രൽ സഹ വികാരി റവ. ഫാദർ ജോഷ്വാ ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ കത്തീഡ്രൽ സെക്രട്ടറി റെഞ്ചി മാത്യു സ്വാഗതം പറഞ്ഞു.
കത്തീഡ്രലിന്റെ ചരിത്രത്തിലെ ആദ്യ സഹവികാരി കൂടിയായ അച്ചൻ മൂന്ന് വർഷത്തെ സേവനമാണ് ബഹ്റൈനിൽ നടത്തിയത്. യാത്രയപ്പ് യോഗത്തിൽ റവ. ജോർജ്ജ് യോഹന്നാൻ, റവ. ഫാദർ ടിനോ തോമസ്, റവ. റെജി പി. ഏബ്രഹാം, റവ. സുജിത് സുഗതൻ, സോമൻ ബേബി, കെ.പി ജോസ്, തോമസ് കാട്ടുപറന്പിൽ, മോൻസി ഗീവർഗ്ഗീസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും കുമാരി ശ്രേയാ എലിബത്ത് തോമസ് ഗാനം ആലപിക്കുകയും ചെയ്തു.
കത്തീഡ്രലിന്റെ ഉപഹാരം ജോർജ്ജ് അച്ചന് നൽകുകയും ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചെയ്തു. തന്റെ ബഹ്റൈനിലെ സേവന കാലയളവിൽ വേണ്ട സഹായങ്ങൾ നൽകിയ ബഹ്റൈൻ രാജകുടുംബത്തിനും, സഭാ മേലദ്ധ്യക്ഷന്മാരോടും, വിശ്വാസ സമൂഹത്തോടുമുള്ള നന്ദി മറുപടി പ്രസംഗത്തിൽ റവ. ഫാദർ എം.ബി ജോർജ്ജ് അറിയിച്ചു.


