ഇന്ത്യൻ ക്ലബ്ബിൽ ‘റോക്ക്് ഒാൺ ബോളിവുഡ് 2017’ അരങ്ങേറുന്നു
മനാമ : ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ നവംബർ 30ന് വ്യാഴാഴ്ച വൈകുന്നേരം ‘റോക്ക് ഓൺ 2017’ എന്ന പേരിൽ ഗാനമേള അരങ്ങേറുന്നു. മുംബൈയിൽ നിന്നുള്ള പ്രശസ്ത ഗായകനും, ടെലിവിഷൻ ഷോകളിലെ സാന്നിദ്ധ്യവുമായ അനീഷ് ജോൺ നയിക്കുന്ന ടീമാണ് ഇത് അവതരിപ്പിക്കുന്നത്. ഇന്ത്യൻ ക്ലബ്ബ് അംഗങ്ങൾക്ക് സൗജന്യ പ്രവേശനം ലഭിക്കുന്ന ചടങ്ങിൽ മറ്റുള്ളവർക്ക് അഞ്ച് ദിനാറാണ് പ്രവേശന നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 33899468, 33505719 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


