ജ്വല്ലറി­ അറേ­ബ്യ പ്രദർ­ശനത്തിൽ വൻ കവർ­ച്ച : മോ­ഷണം പോ­യത് 64000 ദി­നാറിന്റെ ഡയമണ്ട് നെ­ക്ലേസ്


മനാമ : ബഹ്‌റൈനിൽ കഴിഞ്ഞ ദിവസം അവസാനിച്ച ജ്വല്ലറി അറേബ്യാ പ്രദർശനത്തിൽ നിന്നും 64000ത്തോളം ദിനാർ വിലപിടിപ്പുള്ള ഡയമണ്ട് നെക്ലെയ്‌സ് മോഷണം പോയി. ബഹ്‌റൈനിലെ പ്രമുഖ ജ്വല്ലറിയായ ദേവ്ജി ഓറം ഗ്രൂപ്പിന്റെ പ്രദർശന ശാലയിൽ നിന്നാണ് ഇത്രയും വലിയ കവർച്ച നടത്തിയത്. നവംബർ 21 മുതൽ 25 വരെയായിരുന്നു ബഹ്‌റൈൻ‍ ഇന്റർ‍നാഷണൽ‍ എക്‌സിബിഷൻ‍സെന്ററിൽ‍ ജ്വല്ലറി അറേബ്യ എന്ന അന്താരാഷ്ട്ര ജ്വല്ലറി പ്രദർ‍ശനം നടന്നത്. ബഹ്‌റൈൻ‍ പ്രധാനമന്ത്രി ഹിസ് റോയൽ‍ ഹൈനസ് പ്രിൻ‍സ് ഖലീഫ ബിൻ‍ സൽ‍മാൻ‍ അൽഖലീഫ ഉദ്ഘാടനം ചെയ്ത പ്രദർശനത്തിൽ അഞ്ചു ദിവസവും വൻ ജനപങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. 

ഉയർന്ന സുരക്ഷാ സംവിധാനം ഒരുക്കിയിരുന്ന പ്രദർശന സ്റ്റാളിൽ നിന്നും ഇത്രയും വിലകൂടിയ ആഭരണം മോഷണം പോയത് സംഘാടകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയകളിൽ ഇതിന്റെ മോഷണത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് കവർച്ച നടന്ന വിവരം പുറംലോകം അറിഞ്ഞത്. നവംബർ 23നു രാത്രി 8.40നും 8.50നും ഇടയിലാണ് കവർച്ച നടന്നതെന്നാണ് കരുതപ്പെടുന്നത്. ഈ സമയത്ത് സ്റ്റാളിൽ നിറയെ ആളുകൾ ഉണ്ടായിരുന്നതായാണ് ദൃശ്യത്തിൽ നിന്ന് അറിയാൻ കഴിയുന്നത്. ജീവനക്കാർ എല്ലാം തന്നെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്ന സമയത്ത് ജീവനക്കാരാണെന്ന വ്യാജേനയാണ് മോഷ്ടാവ് ഷോ കെയ്‌സിൽ നിന്നും ആഭരണം  എടുത്തു കൊണ്ടുപോയത്. ഒരു മിനിട്ട് സമയം മാത്രമാണ് മോഷ്ടാവ് സ്റ്റാളിൽ ചിലവഴിച്ചതെന്നാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed