മലയാളി ബഹ്‌റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ
മനാമ : ബഹ്‌റൈനിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തകാഫുൽ ഇൻഷുറൻസ് കന്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന കോഴിക്കോട് ജില്ലയിലെ പേരാന്പ്ര മുയിപ്പോത്ത് സ്വദേശി ജയശീലനെ(42)യാണ് ഗുദൈബിയയിലെ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിനു സമീപത്തെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
സ്വപ്നയാണ് ജയശീലന്റെ ഭാര്യ. ബഹ്‌റൈൻ ഡിഫെൻസ് ഫോഴ്‌സ് (ബി.ഡി.എഫ്) ഇൻഷൂറൻസ് വിഭാഗത്തിൽ ഉദ്യോഗസ്ഥയായിരുന്നു സ്വപ്‌ന. മകൻ നിവിൻ. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.


