ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ് : നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു
മനാമ : തിരഞ്ഞെടുപ്പിൽ മത്സരിക്കാനാഗ്രഹിക്കുന്നവർക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ അവസാനിച്ചു. സൂക്ഷ്മ പരിശോധന നടത്തി സ്വീകരിച്ച പത്രികകൾ ഇന്ന് വൈകീട്ട് ആറ് മണിക്ക് നോട്ടീസ് ബോർഡിൽ പതിക്കുമെന്ന് റിട്ടേർണിംഗ് ഓഫീസർ ലെനി പി. മാത്യു അറിയിച്ചു.
നവംബർ 29ന് രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ പിൻവലിക്കാനുള്ള സമയം നൽകിയിട്ടുണ്ട്. അന്ന് വൈകീട്ട് ഏഴ് മണിക്ക് അവസാന ഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. തുടർന്ന് പ്രചാരണ രംഗം സജീവമാകും. ഡിസംബർ എട്ടിന് രാവിലെ മുതൽ തന്നെ ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും ആരംഭിക്കും. രാത്രി എട്ട് മണിയോടെ ഫലം അറിവാകും.


