ആർ.എസ്.സി മനാമ സെൻട്രൽ സാഹിത്യോത്സവ് : സൽമാബാദ് സെക്ടർ ചാന്പ്യമാർ
മനാമ : ആർ.എസ്.സി മനാമ സെൻട്രൽ സാഹിത്യോത്സവ് സമാപിച്ചു. രിസാല സ്ക്വയറിൽ ഐ.സി.എഫ് നാഷനൽ അഡ്മിൻ സെകട്ടറി അബ്ദുസലാം മുസ്്ലിയാർ ഉദ്ഘാടനം ചെയ്ത സാഹിത്യോത്സവിൽ 67 ഇനം മത്സരങ്ങൾ അഞ്ച് വേദികളിലായി നടന്നു. ആതിഥേയരായ സൽമാബാദ് സെക്ടറാണ് ചാന്പ്യമാരായത്. സൽമാനിയ, ബുദയ്യ സെക്ടറുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സൽമാബാദ് സെക്ടറിലെ ഫെബിൻ ഹനീഫയാണ് കലാപ്രതിഭ. സമാപന സംഗമത്തിൽ സെൻട്രൽ ചെയർമാൻ ഹംസാ ഖാലിദ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് മിഡിൽ ഈസ്റ്റ് സെകട്ടറി അഡ്വ: എം.സി അബ്ദുൽ കരീം ഹാജി ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി മുൻ ഗൾഫ് കൗൺസിൽ ജനറൽ കൺവീനറും, പ്രവാസി രിസാല ഗൾഫ് കോ-ഒാർഡിനേറ്ററുമായ ലുഖ്മാൻ പാഴൂർ, ഐ.സി.എഫ് സൗദി പ്രൊവിൻസ് പ്രസിഡണ്ട് അലിക്കുട്ടി മുസ്്ലിയാർ, ബഹ്‌റൈൻ ഐ.സി.എഫ് നാഷനൽ നേതക്കളായ സുലൈമാൻ ഹാജി, വി.പി.കെ അബൂബക്കർ ഹാജി, അഷ്റഫ് ഇൻഞ്ചിക്കൻ, അബ്ദു റഹീം പേരാന്പ്ര, സുബൈർ മാസ്റ്റർ, റഫീഖ് മാസ്റ്റർ നരിപ്പറ്റ, ഷാജഹാൻ കൂരിക്കഴി, ഷഫീഖ് മുസ്്ലിയാർ ഷംസു പൂകയിൽ, ജലീൽ എടക്കുളം, കാസിം വയനാട്, ഷംസു മാന്പ, ആർ.എസ്.സി നാഷനൽ നേതാക്കളായ അബ്ദു റഹിം സഖാഫി, വി.പി.കെ മുഹമ്മദ്, ഫൈസൽ ചെറുവണ്ണൂർ, അബ്ദുസലാം കോട്ടക്കൽ, സുനീർ നിലന്പൂർ, അബ്ദുള്ള രണ്ടത്താണി, ഫൈസൽ അലനല്ലൂർ, നജ്മുദ്ദീൻ മലപ്പുറം തുടങ്ങിയവർ ആശംസകൾ നേർന്നു. മുഹമ്മദ് ബഷീർ ക്ലാരി സ്വാഗതവും അഡ്വ. ഷബീറലി നന്ദിയും പറഞ്ഞു.


