സിംസ് ‘സ്റ്റാർ ഹണ്ട് 2017’ സമാ­പനം ഡി­സംബർ 15ന് : ജി­ലു­മോൾ മു­ഖ്യാ­തി­ഥി­


മനാമ : ബഹ്റൈൻ സീറോ മലബാർ സൊസെറ്റി (സിംസ്) അംഗങ്ങൾക്കും, പൊതുജനങ്ങൾക്കുമായി നടത്തിയ സിംസ് ‘സ്റ്റാർ ഹണ്ട് 2017’ന്റെ സമാപന ചടങ്ങിൽ കേരളത്തിൽ നിന്നുള്ള അറിയപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കറായ ജിലുമോൾ മരിയറ്റ് തോമസ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സിംസ് പ്രസിഡണ്ട് ബെന്നി വർഗീസ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഡിസംബർ 15 വൈകുന്നേരം എട്ട് മണിക്ക് സൽ‍മാനിയയിലെ സിംസ് ഗുഡ് വിൻ ഹാളിലാണ് സമാപന ചടങ്ങുകൾ നടക്കുന്നത്. 

ജന്മനാ രണ്ട് കരങ്ങളും ഇല്ലാത്ത ജിലു തന്റെ വിധിയെ പഴിക്കാതെ കാലുകളെ കരങ്ങളായിക്കൊണ്ട് ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിട്ട വ്യക്തിയാണ്. ഇപ്പോൾ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന ജിലു, ഈ രംഗത്ത് പ്രവർ‍ത്തിക്കുന്ന പ്രൊഫഷനലുകളെ പോലും വെല്ലുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. എസ്.എസ്.എൽ.സിക്കും പ്ലസ് ടു വിനും മികവാർന്ന വിജയം നേടിയ ജിലു ബി.എ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ കോഴ്സ് പൂർത്തിയാക്കിയത് തൻ്റെ കാലുകളുടെ സഹായത്തോടെ മാത്രമാണ്. 

സപ്തംബർ 29ന് ആരംഭിച്ച സ്റ്റാർ ഹണ്ടിൽ ഇരുപതോളം ഇനങ്ങളിലായി 300ഓളം മത്സരാർത്ഥികൾ വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളിൽ പങ്കാളികൾ ആയിരുന്നു. സ്റ്റാർ ഹണ്ടിന്റെ ഭാഗമായി നടത്തപ്പെടുന്ന മിസ്റ്റർ സിംസ്, സിംസ് ഫാമിലി ട്രഷർ ഹണ്ട്, ഷെയറിംഗ് ആൻഡ് കെയറിംഗ് മത്സരങ്ങൾ ഡിസംബർ ആദ്യവാരം നടക്കുമെന്ന് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, സ്റ്റാർ ഹണ്ട് കൺവീനർ റോജി ജോസഫ് എന്നിവർ അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed