കോ­സ്‌വേ­യി­ലെ­ ട്രാ­ൻ­സി­റ്റ് ടോൾ ബൂ­ത്ത് പരി­ഷ്‌കരി­ക്കും


മനാമ : ബഹ്‌റൈൻ− സൗദി അതിർത്തിയിലെ ട്രാൻസിറ്റ് ടോൾ ബൂത്ത് പരിഷ്കരിക്കുമെന്നു കിംഗ് ഫഹദ് കോസ്‌വേ ജനറൽ  എസ്റ്റാബ്ലിഷ്‌മെന്റ് വൈസ് ചെയർമാനും കസ്റ്റംസ് വിഭാഗം തലവനായ ഷെയ്ഖ് അഹ്‌മ്മദ്‌ ബിൻ ഹമദ് അൽ ഖലീഫ അറിയിച്ചു. നിലവിൽ യാത്രാവാഹനങ്ങളും ട്രക്കുകളും പലപ്പോഴും വളരെയധികം സമയം അവിടെ നിർത്തിയിടേണ്ട സാഹചര്യത്തിലാണ് കൂടുതൽ ടോൾ ബൂത്തുകൾ ഉൾപ്പെടുത്തി കവാടം നവീകരിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

തിരക്കേറിയ വ്യാഴം, വെള്ളി  ശനി ദിവസങ്ങളിൽ പുതിയ റൂട്ടുകൾ കൂടി തുറക്കാനുള്ള തീരുമാനം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ഒരേസമയത്തു 37 ട്രാക്കുകളിലൂടെ കടന്നു പോകാനുള്ള സൗകര്യങ്ങളാണ് പരിഗണനയിലുള്ളത്. യാത്രക്കാർക്ക് മികച്ച സേവനം വേഗത്തിൽ ലഭ്യമാക്കുവാനുള്ള നടപടികളുടെ ഭാഗമാണ് പുതിയ ടോൾ ഗെയ്റ്റുകൾ സ്ഥാപിക്കാനുള്ള തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed