മൊറോക്കൻ പൗരനെ കുത്തി പരിക്കേൽപ്പിച്ച സൗദി സ്വദേശിഅറസ്റ്റിൽ
മനാമ : ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു ഭക്ഷണശാലയിൽ വെച്ച് ഇന്നലെ ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ഹൂറയ്ക്ക് സമീപം എക്സിബിഷൻ അവന്യൂവിലുള്ള റസ്റ്റോറന്റിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
മൊറോക്കോ സ്വദേശിക്കാണ് ആക്രമണത്തിൽ പരിക്കേറ്റതെന്നും അക്രമി സൗദി സ്വദേശിയാണെന്നും റെസ്റ്റോറന്റ് ജീവനക്കാരൻ വ്യക്തമാക്കി. പരിക്കേറ്റ ആളോടൊപ്പമുള്ള സ്ത്രീയുടെ ശരീരത്തിൽ അക്രമി അകാരണമായി തൊട്ടുവെന്നതിനെ ചൊല്ലിയാണ് ഇരുവരും സംഘർഷം തുടങ്ങിയത്.


