അരുൾ ദാസ് ഐസി­ആർഎഫ് ചെ­യർ­മാൻ


മനമാ : ഇന്ത്യൻ എംബസിക്കു കീഴിൽ പ്രവർത്തിക്കുന്ന സാമൂഹ്യ ക്ഷേമ വിഭാഗമായ ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്)കമ്മിറ്റിയിൽ അഴിച്ചു പണി. നിലവിലെ ഐസിആർഎഫ് ജനറൽ സെക്രട്ടറി  അരുൾ ദാസിനെ ചെയർമാനാക്കിയാണ് പുതിയ ഭരണ സമിതി നിലവിൽ വരുന്നത്. കഴിഞ്ഞ ദിവസം ഐസിആർഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്പെക്ട്ര ഫിനാലെയിൽ വെച്ച് നിലവിലെ ചെയർമാൻ ഭഗവാൻ അസർപോട്ട തന്നെയാണ് അരുൾ ദാസിന്റെ ചെയർമാൻ ഭാരവാഹിത്വം പ്രഖ്യാപിച്ചത്. മികച്ച സംഘാടകനായ  അരുൾ ദാസ് ഐസിആർഎഫിന്റെ നേതൃ സ്ഥാനത്തേയ്ക്ക്‌ വരുന്നതിനെ മലയാളി സാമൂഹ്യ പ്രവർത്തകരും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളും പരക്കെ സ്വാഗതം ചെയ്തു. 

പ്രവാസികളുടെ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെഴകുന്നതിനുള്ള ഭരണ സൗകര്യത്തിനായി  ചെയർമാനെ കൂടാതെ  ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, ജോയിന്റ് ട്രഷറർ, തുടങ്ങിയ പദവികൾ കൂടി ഐസിആർഎഫിലുണ്ട്. കൂടാതെ കുടുംബ, ആശുപത്രി, നിയമ, എമർജൻസി ഹെൽപ്പ് ലൈനുകൾ കൂടി ഓരോ സാമൂഹ്യ പ്രവർത്തകർക്ക് ഉത്തരവാദിത്വം നൽകി പ്രവർത്തിച്ചു വരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed