ഇന്റർ­നാ­ഷണൽ കോ­ൺ­ഫറൻ­സിന് ബി­.സി­.ഐ.സി­.എ.ഐ ആതി­ഥ്യം വഹി­ക്കും


മനാമ : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ബി.സി.ഐ.സി.എ.ഐ) ബഹ്‌റൈൻ ചാപ്റ്റർ അന്താരാഷ്ട്ര വാർഷിക സമ്മേളനം ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടൽ ആൻഡ് സ്പായിൽ നടത്തും. വ്യവസായ− വാണിജ്യ− ടൂറിസം വകുപ്പ് മന്ത്രി സയ്യിദ് അൽ സയാനിയുടെ നേതൃത്വത്തിലാണ് ‘ട്രാൻസ്‌ഫോർമിംഗ് ഓപ്പർച്യൂണിറ്റീസ് ഓൺ റിയാലിറ്റി’ എന്ന വിഷയത്തെ ആസ്പദമാക്കി കോൺഫറൻസ് നടക്കുന്നത്. ഗൾഫ് കോപ്പറേഷൻ കൗൺസിലിൽനിന്നും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുമായി 400−ലേറെ പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 17 പ്രഭാഷകർ ക്ലാസുകൾ നയിക്കും. 

ഐ.സി.എ.ഐ സെൻട്രൽ കൗൺസിൽ അംഗവും ചാർട്ടേഡ് അക്കൗണ്ടന്റുമായ പ്രഫുല ചാജദ്, കെ.പി.എം.ജി മാനേജിംഗ് പാർട്ണർ ജമാൽ ഫക്രോ, ബഹ്‌റൈൻ അക്കൗണ്ടന്റ്സ് അസോസിയേഷൻ ചെയർമാൻ അബ്ബാസ് അൽ റാദി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുമെന്ന് ബി.സി.ഐ.സി.എ.ഐ ചെയർപേഴ്സൺ സി.എ ഉദയ ഷാൻബാഗ് പറഞ്ഞു.

കോൺഫറൻസിൽ പങ്കെടുക്കുന്നതിന് 50 ബഹ്‌റൈൻ ദിനാർ രജിസ്‌ട്രേഷൻ ഫീ നൽകണം. രണ്ട് ദിവസത്തെ ഉച്ചഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ ആണിത്. ചാർട്ടേഡ് അക്കൗണ്ടന്റുകൾ അല്ലാത്തവർക്കും കോൺഫറൻസിൽ പങ്കെടുക്കാം. ദിയാർ അൽ മുഹറഖ് ആണ് കോൺഫറൻസിന്റെ മുഖ്യ സ്പോൺസർ. അഹ്്ലി യുണൈറ്റഡ് ബാങ്ക്, ബി.ഡി.ഒ, കെ.പി.എം.ജി, ഗ്രാന്റ് തോൺടൺ, പ്രൊറ്റിവിറ്റി, ഫെയിം ടെക്നോളജീസ്, ബഹ്‌റൈൻ കൊമേഴ്സ്യൽ ഫെസിലിറ്റീസ്, അറബ് ഫിനാൻഷ്യൽ സർവീസസ്, എസ്.ബി.ഐ മ്യൂചൽ ഫണ്ട്, യു.എ.ക്യു ഫ്രീ ട്രേഡ് സോൺ എന്നിവയാണ് കോൺഫറൻസിന്റെ മറ്റ് സ്പോൺസർമാർ.

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 39624908 എന്ന നന്പറിലോ sridhar@trafco.com എന്ന വിലാസത്തിലോ ബന്ധപ്പെടുക.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed