‘റിനോവിഗോ 2017’ പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ : മലയാളം സി.എസ്.ഐ പാരിഷ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 4, 5, 6, 7 തീയതികളിൽ നടത്തുന്ന യുവജനവാരാഘോഷത്തിന്റെയും അനുബന്ധിച്ച് നടത്തുന്ന റീട്രീറ്റിന്റെയും പോസ്റ്റർ പ്രകാശനം സി.എസ്.ഐ ദേവാലയത്തിൽ െവച്ച് യുവജന പ്രസ്ഥാനം വൈസ് പ്രസിഡണ്ട് റിജോയി വർഗ്ഗീസ് പ്രസിഡണ്ട് റവ. ജയിംസ് ജോസഫച്ചന്റെ സാന്നിധ്യത്തിൽ ചർച്ച് വാർഡൻ കുര്യൻ മത്തായിക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു.
തോമസ് തോമസ് (ചർച്ച് വാർഡൻ), റെനി ജോൺ (ചർച്ച് സെക്രട്ടറി) എന്നിവർ പങ്കെടുത്തു. സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ യുവജന ഞായർ ആയി കൊണ്ടാടുന്ന ദിവസത്തോടനുബന്ധിച്ച് ബഹ്റൈനിലെ സി.എസ്.ഐ യുവജന പ്രസ്ഥാനം ഡിസംബർ 8 (വെള്ളിയാഴ്ച)യിലെ ആരാധനയ്ക്ക് വിവിധ നിലകളിൽ നേതൃത്വം നൽകും.
അന്നേ ദിവസം ആരാധന മധ്യേ കുമാരി, ലീന എബ്രാഹം ദൈവ വചനത്തിൽ സംസാരിക്കും. ഡിസംബർ 4, 5, 6 തീയതികളിൽ വൈകീട്ട് 7 മണി മുതൽ സെഖയ്യയിൽ സ്ഥിതി ചെയ്യുന്ന സി.എസ്.ഐ ദേവാലയത്തിൽ െവച്ച് റീട്രീറ്റിന്റെ ചിന്താവിഷയമായ ‘ജീവനുള്ള ദൈവമെ ഞങ്ങളെ പുതുക്കേണമെ രൂപാന്തരപ്പെടുത്തേണമെ’ എന്ന വിഷയത്തിൽ അവതരണം നടത്തും.


