മുനിസിപ്പാലിറ്റികളുടെ വരുമാനം 30മില്യൺ ബഹ്റൈൻ ദിനാർ ഉയർന്നു : മന്ത്രി
മനാമ : ഈ വർഷം മുനിസിപ്പാലിറ്റികളുടെ മൊത്തം വരുമാനം ഇതുവരെയായി 30 മില്യൺ ബഹ്റൈൻ ദിനാർ വർദ്ധിച്ചതായി തൊഴിൽ-മുനിസിപ്പാലിറ്റി മന്ത്രി എസ്സം ഖലാഫ് വ്യക്തമാക്കി. എംപി അബ്ദുൾഹമീദ് അൽ നജ്ജറിന്റെ ചോദ്യത്തിന് മറുപടിയായി, ഈ വർഷം മുനിസിപ്പാലിറ്റികളുടെ വരുമാനം 90 മില്യൺ ബഹ്റൈൻ ദിനാർ വരെ എത്താൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞവർഷം ഇത് 62 മില്യൺ ബഹ്റൈൻ ദിനാർ ആയിരുന്നു. ഈ വർഷം സെപ്തംബർ 30 വരെ 67,120,000 മില്യൺ ബഹ്റൈൻ ദിനാർ ആണ് മുനിസിപ്പാലിറ്റികളുടെ വരുമാനം. 2016ൽ ഇത് 64,668,750 മില്യൺ ബഹ്റൈൻ ദിനാർ ആയിരുന്നു. അടുത്ത കാലത്തായി മികച്ച രീതിയിലുള്ള നഗര വളർച്ചയ്ക്കാണ് രാജ്യം സാക്ഷിയാകുന്നതെന്ന് ഖലാഫ് ചൂണ്ടിക്കാട്ടി. മുനിസിപ്പാലിറ്റികൾ നികുതി കുറച്ചതായി ഖലാഫ് ഉറപ്പുനൽകുന്നു. 2016ൽ 39,549,908 ബഹ്റൈൻ ദിനാർ ആയിരുന്നത് ഈ വർഷം 29,461,068 ആയി. ഈ നടപടികൾ പൂർത്തിയാക്കുന്നതിന് ജല-വൈദ്യുത അതോറിറ്റി അടക്കമുള്ള മന്ത്രാലയങ്ങൾ സഹകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


