റി­യൽ എസ്റ്റേറ്റ് ബി­സി­നസ് രംഗത്ത് ശ്രദ്ധേ­യമാ­യി­ സ്മാ­ർ­ട്ട് റി­യൽ എസ്റ്റേറ്റ്


മനാമ : ബഹ്‌റൈനിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പാരന്പര്യമുള്ള സ്മാർട്ട് റിയൽ എസ്റ്റേറ്റ് ശ്രദ്ധേയമാകുന്നു. മികച്ച സേവനത്തിലൂടെ ഉപഭോക്താക്കൾക്ക് പൂർണ്ണ സംതൃപ്തി ലഭിക്കുന്നു എന്നത് തന്നെയാണ് തങ്ങളുടെ കന്പനിയെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് കന്പനി എക്സിക്യുട്ടീവ് ഡയറക്ടർ അബ്ദുൾ കരിം അബ്ദുൾ റഹ്മാൻ അൽസദ പറഞ്ഞു.

22 വർഷം മുൻപാണ് ബഹ്റൈനിൽ സ്മാർട്ട് റിയൽ എസ്റ്റേറ്റ് കന്പനിക്ക് രൂപം നൽകുന്നത്. പിതാവിൽ നിന്നും ബിസിനസിന്റെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ഈ രംഗത്തേയ്ക്ക് കാൽവയ്‌പ്പ് നടത്തിയത്. കഠിനാദ്ധ്വാനം കൊണ്ടും ഉപഭോക്താക്കളുടെ സഹകരണം കൊണ്ടും പിന്നീട് കന്പനി വളർച്ചയുടെ പാതയിൽ മുന്നേറുകയായിരുന്നു. സർക്കാരിന്റെ അനുകൂലപരമായ സമീപനം ബിസിനസ് രംഗത്ത് നേട്ടമുണ്ടാക്കുന്നതിന് വളരെയധികം സഹായിച്ചതും കന്പനിയുടെ വളർച്ചയ്ക്ക് സഹായകമായെന്നും അബ്ദുൾ കരിം അബ്ദുൾറഹ്മാൻ അൽസദ പറഞ്ഞു.

പ്രോപ്പർട്ടികൾ വിൽക്കുക, വാങ്ങുക തുടങ്ങിയവ കൂടാതെ വാടകയ്ക്ക് നൽകുന്ന പ്രോപ്പർട്ടികളും ഇപ്പോൾ കന്പനിയുടെ സേവനങ്ങളിൽ ഉൾപ്പെടുന്നു. റിയൽ എസ്റ്റേറ്റ് വാലുവേഷൻ, ഇൻവെസ്റ്റ്‌മെന്റ്, ഡവലപ്പ്മെന്റ് ആന്റ് മാർക്കറ്റിംഗ്, കൺസൾട്ടൻസി തുടങ്ങിയവയും കന്പനിയുടെ സേവനങ്ങളിൽ ഉൾപ്പെടുന്നു. ബഹ്‌റൈൻ കൂടാതെ രാജ്യത്തിന് പുറത്തും ഇപ്പോൾ കന്പനിക്ക് വേണ്ടിയുള്ള ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ആത്മാർഥതയോടെയും സത്യസന്ധമായും പ്രവർത്തിക്കുകയാണെങ്കിൽ പ്രോപ്പർട്ടി ബിസിനസ് രംഗത്ത് ശോഭനമായ ഭാവിയാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 

പ്രോപ്പർട്ടി ആവശ്യമുള്ളവരും ഈ ബിസിനസിനെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവരും 17311151 എന്ന നന്പറിൽ വിളിക്കാവുന്നതാണ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed