‘ന്യൂ ലുക്ക് ’ ശൈത്യകാല വസ്ത്രങ്ങളുമായി എ.ആർ.ജി
മനാമ: റെഡിമെയ്ഡ് വസ്ത്രവിപണിയിലെ ശ്രദ്ധിക്കപ്പെടുന്ന ബ്രാൻഡായ ന്യൂ ലുക്കിനെ വിവിധ ശ്രേണിയിലുള്ള ശൈത്യകാല വസ്ത്രങ്ങൾ എ.ആർ.ജി ഗ്രൂപ്പ് വിപണിയിലെത്തിച്ചു. സ്ത്രീകൾക്ക് റീഗൽ റ്റെപ്സ്ട്രി പ്രിൻറ്റ്സ്, ഡിവോർ ഫാബ്രിക്സ്, ഹെറിറ്റേജ് ചെക്ക്‌സ് കൂടാതെ 80കളിലെ ചില പ്രത്യേക ഷെയ്പ്പുകളോടുകൂടിയ വിവിധ വർണ്ണങ്ങളിലുള്ള മോഡലുകളും ലഭ്യമാക്കിയിട്ടുണ്ട്. കോർസെറ്റ് ടോപ്സ്, ബ്ലേസർ എന്നിവയിലും പുത്തൻ മോഡലുകളാണ് വിപണിയിലെത്തിയിട്ടുള്ളത്. ആക്‌സസറീസ് ഇനങ്ങളിൽ പുതിയ ഇയർ റിംഗുകൾ, മിനി ബാഗുകൾ എന്നിവയിലും പുത്തൻ മോഡലുകളാണ് ഇറങ്ങിയിരിക്കുന്നത്.
പുരുഷന്മാരുടെ ഷിൽഔട്ട്സ്, പുതിയ ട്രെൻഡിലുള്ള ശൈത്യകാല വസ്ത്രങ്ങളും ഔട്ട്ലുക്ക് ബ്രാൻഡിൽ പുറത്തിറങ്ങിയിട്ടുണ്ട്. കൂടാതെ ബോംബർ ജാക്കറ്റ്സ്, ഹെറിറ്റേജ് ഫാഷനുകളും പുതിയ ട്രെൻഡായി അവതരിപ്പിക്കുന്നു. 2005ൽ സ്ഥാപിതമായ ന്യൂ ലുക്കിന് ഇന്ന് വിവിധ രാജ്യങ്ങളിലായി നിരവധി ഔട്ട് ലൈറ്റുകളാണ് പ്രവർത്തിക്കുന്നത്. എ.ആർ.ജി ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ എല്ലാ ഔട്ട്ലെറ്റുകളിലും ഔട്ട് ലുക്ക് ബ്രാൻഡ് ലഭ്യമായിരിക്കും.


