കർണാടക കൾച്ചറൽ ഫൗണ്ടേഷൻ മഹ്ഫിൽ ഇ മുസ്തഫ ഇന്ന്
മനാമ: കർണാടക കൾച്ചറൽ ഫൗണ്ടേഷൻ (കെ.സി.എഫ്) ബഹ്റൈൻ നബിദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘സഹിഷ്ണുതയുടെ പ്രവാചകൻ’ എന്ന വിഷയത്തിൽ ഇന്ന് രാത്രി എട്ട് മണിക്ക് പാക്കിസ്ഥാൻ ക്ലബ്ബിലാണ് പരിപാടി. മെഹ്ഫിൽ ഇ മുസ്തഫ എന്ന പരിപാടിയിൽ രാജ കുടുംബാംഗം സൽമാൻ ബിൻ ഖാലിദ് ബിൻ സൽമാൻ അൽ ഖലീഫ സംബന്ധിക്കും. അസയ്യിദ് കൂറത്ത് തങ്ങൾ പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും. റഫീഖ് സഅദി ദേലന്പാടി മുഖ്യപ്രഭാഷണം നടത്തും. ഷിഹാൻ മാംഗ്ലൂർ അവതരിപ്പിക്കുന്ന നാ അഥെ ഷരീഫ് പരിപാടിയും ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കും.
വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ നിരവധി സേവന പ്രവർത്തനങ്ങളിൽ മുഖ്യ പങ്കു വഹിക്കുന്ന കെ.സി.എഫിന് ബഹ്റൈനിൽ 600ഓളം അംഗങ്ങളുണ്ട്. വാർത്താ സമ്മേളനത്തിൽ വിറ്റൽ ജമാലുദ്ദീൻ, എസ്.എം ഉമ്മർ ഫറൂഖ്, ഹാരിസ് സപ്യ, ഇഖ്ബാൽ മഞ്ചനാടി, തൗഫീഖ് ബൽത്തങ്ങാടി, കരീം ഉച്ചിൽ, മുഹമ്മദ് അലി വെനൂർ, അലി മുസ്ല്യാർ എന്നിവർ പങ്കെടുത്തു.


