പകൽ മു­ഴു­വനും നാ­ടകമൊ­രു­ക്കി­ ബി­കെ­എസ് മൈ­ക്രോ­ ഡ്രാ­മാ­ ഫെ­സ്റ്റ്


മനാമ: അവധി­ ദി­നത്തി­ലെ­ പകൽ മു­ഴു­വനും പത്തോ­ളം ചെ­റു­ നാ­ടകമൊ­രു­ക്കി­ ബഹ്‌റൈ­നി­ലെ­ നാ­ടക പ്രേ­മി­കൾ­ക്ക് ഒരു­ കലാ­ദി­നം കൂ­ടി­ ഒരു­ക്കു­കയാണ് ബഹ്‌റൈൻ കേ­രളീ­യ സമാ­ജം സ്‌കൂൾ ഓഫ് ഡ്രാ­മാ­ വി­ഭാ­ഗം. ഇന്ന് രാ­വി­ലെ­ 10.30 മു­തൽ വൈ­കീ­ട്ട് 4 മണി­വരെ­യു­ള്ള സമയത്താണ് ബഹ്‌റൈ­നി­ലെ­ വി­വി­ധ കൂ­ട്ടാ­യ്മകളും സംഘടനകളും ഒരു­ക്കു­ന്ന പത്ത് മൈ­ക്രോ­ നാ­ടകങ്ങൾ വേ­ദി­യിൽ എത്തു­ക. ഭാ­ഷാ­ ദേ­ശാ­ന്തര വ്യത്യാ­സങ്ങളി­ല്ലാ­തെ­ നടക്കു­ന്ന ഈ നാ­ടക ദി­നത്തിൽ സ്വദേ­ശി­കൾ ഉൾ­പ്പെ­ടെ­യു­ള്ളവരു­ടെ­ നാ­ടകങ്ങളും അവതരി­പ്പി­ക്കപ്പെ­ടു­ന്നു­ എന്നു­ള്ളതാണ് ഏറ്റവും വലി­യ പ്രത്യേ­കത. ഓരോ­ നാ­ടകങ്ങളു­ടെ­യും ഇടവേ­ളകളിൽ നാ­ടകത്തെ­പ്പറ്റി­യു­ള്ള അവലോ­കനവും നടക്കും. പ്രമു­ഖ നാ­ടക സി­നി­മാ­ പ്രവർ­ത്തകരാ­യ അലി­യാർ, മു­രളി­ മേ­നോൻ എന്നി­വർ ചർ­ച്ചയിൽ സംബന്ധി­ക്കും.
രാ­വി­ലെ­ 10 മണി­ക്ക് ടീം സൈ­ട്രസ് ഒരു­ക്കു­ന്ന ദി­ ഹാ­ർ­ട്ട് ബ്രോ­ക്കൻ റൈ­റ്റർ എന്ന നാ­ടകം വേ­ദി­യി­ലെ­ത്തും. 11 മണി­ക്ക് സ്വയം കലാ­ നി­കേ­തൻ അവതരി­പ്പി­ക്കു­ന്ന സ്ക്രീം ഓഫ് സൈ­ലന്റ്സ്, 11.30 ന്­ ടീം പീ­സി­ന്റെ­ ഡൊ­മസ്റ്റിക് വയലൻ­സ്, 12 മണി­ക്ക് ജോസ് ആന്റണി­യൻ സംഘവും അവതരി­പ്പി­ക്കു­ന്ന ബാ­ലി­, 12.30ന് ടീം അൽ ഖദീർ അവതരി­പ്പി­ക്കു­ന്ന വി­ ആർ ഹ്യൂ­മൻ, 1 മണി­ക്ക് ദി­നേശ് കു­റ്റി­യി­ലി­ന്റെ­ ജോ­ക്കർ, ഉച്ചയ്ക്ക് 2 മണി­ക്ക് ബഹ്‌റൈൻ പ്രതി­ഭയു­ടെ­ ‘ഉം’, 2.30ന് ക്വബ്‌ഗാ­ അവതരി­പ്പി­ക്കു­ന്ന ഓൾ എബൗ­ട്ട് അസ്, 3 മണി­ക്ക് വി­ശ്വകലാ­ സാംസകാ­രി­ക വേ­ദി­യു­ടെ­ ചു­മടു­താ­ങ്ങി­ അഥവാ­ അത്താ­ണി­ 3.30 ന് ഹരീഷ് മേ­നോ­നും സംഘവും അവതരി­പ്പി­ക്കു­ന്ന വാ­ട്ട് വി­ മേ­ ബി­ എന്ന നാ­ടകവും അരങ്ങി­ലെ­ത്തും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed