ബഹ്‌റൈൻ പ്രവാ­സി­ നാ­ട്ടിൽ നി­ര്യാ­തനാ­യി­


മനാമ: ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന ആലപ്പുഴ ഹരിപ്പാട് നൂറനാട് പത്താംമയിൽ കൃപയിൽ ബി.രാഘവൻപിള്ള (65)ശ്വാസകോശ സംബന്ധമായ അസു
ഖത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി. 35 വർഷത്തോളമായി ബഹ്‌റൈൻ പ്രവാസിയായിരുന്ന ഇദ്ദേഹം അസുഖബാധിതനായി മൂന്നു മാസം മുന്പാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. 

ദീർഘകാലമായി അൽ മൊയ്ദ് ഗ്രൂപ്പിൽ അഡ്മിൻ മാനേജരായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ രമ പിള്ള, മക്കൾ അഭിലാഷ് (ജവാദ് ഗ്രൂപ്പ് ബഹ്‌റൈൻ) അവിനാശ് (രാവീസ് −ഹിൽട്ടൺ, തിരുവനന്തപുരം). ബഹ്‌റൈനിലെ നൂറനാട് നിവാസികളുടെ കൂടായ്മയായ നൂറനാട് പ്രവാസി കൂട്ടായ്മയുടെ രക്ഷാധികാരിയായിരുന്നു. പരേതന്റെ നിര്യാണത്തിൽ നൂറനാട് പ്രവാസികൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ സുഹൃത്തുക്കളും നാട്ടുകാരും അനുശോചന യോഗം ചേരുമെന്ന് സെക്രട്ടറി മോഹൻ നൂറനാട്, പ്രസിഡണ്ട് ജോർജ്ജ് ജേക്കബ് എന്നിവർ അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed