ആതിഫ് അസ്ലം എത്തി­; ബോ­ളി­വു­ഡ്ഡി­ലെ­ ഗാ­നങ്ങൾ ഇന്ന് പെ­യ്തി­റങ്ങും


മനാമ: ബോ­ളി­വു­ഡ്ഡി­ലെ­ ഗാ­നങ്ങൾ പെ­യ്തി­റങ്ങു­ന്ന സംഗീ­തനി­ശയ്ക്ക് ഇനി­ കുറച്ച് സമയം കൂ­ടി­ കാ­ത്തി­രു­ന്നാൽ മതി­. ഇന്ന് വൈ­കീ­ട്ട് പാകി­സ്‌ഥാൻ സ്‌കൂ­ളിൽ വെച്ച് നടക്കു­ന്ന സംഗീ­ത പരി­പാ­ടി­യിൽ സംബന്ധി­ക്കു­ന്നതിന് ലോ­ക പ്രശസ്ത ഗാ­യകനാ­യ ആതിഫ് അസ്ലം ഇന്നലെ രാ­വി­ലെ­ ബഹ്‌റൈ­നിൽ എത്തി­ചേർന്നു. സംഘാ­ടകർ വി­മാ­നത്താ­വളത്തിൽ വി­പു­ലമാ­യ സ്വീ­കരണം നൽ­കി­. പ്രമു­ഖ ഇവന്റ് മാ­നേ­ജ്‌മെ­ന്റ് സ്ഥാ­പനമാ­യ റാ­മി­ പ്രൊ­ഡക്ഷൻ‍സ് നേ­തൃ­ത്വം നൽ­കു­ന്ന ഷോ­യി­ലേ­ക്കു­ള്ള പ്രവേ­ശനം ടി­ക്കറ്റ് മൂ­ലം നി­യന്ത്രി­ച്ചി­രി­ക്കു­ന്നതാ­യി­ സംഘാ­ടകർ അറി­യി­ച്ചു­. സൗ­ത്ത് ഇന്ത്യയി­ലെ­ നി­രവധി­ കലാ­കാ­രന്മാ­രും സംഗീ­തവി­രു­ന്നിൽ അകന്പടി­ സേ­വി­ക്കു­ന്നു­ണ്ട്.
പാക് ഗാ­യകനാ­യ ആതിഫ് നി­രവധി­ ബോ­ളി­വുഡ് ചി­ത്രങ്ങൾ‍ക്ക് വേ­ണ്ടി­ പാ­ടി­യി­ട്ടു­ണ്ട്. ഗാ­നരചി­യി­താ­വും സി­നി­മ താ­രവും കൂ­ടി­യാ­യ ആതിഫ് അമേ­രി­ക്ക, കാ­നഡ, ബ്രി­ട്ടൻ‍ എന്നി­വിടങ്ങളി­ലടക്കം നി­രവധി­ സംഗീ­ത നി­ശകൾ സംഘടി­പ്പി­ച്ചി­ട്ടു­ണ്ട്. ആദ്യമായാണ് ബഹ്‌റൈ­നിൽ വരു­ന്നത്. 7,000 പേ­രെ­ങ്കി­ലും പരി­പാ­ടി­യിൽ സംബന്ധി­ക്കു­മെ­ന്നാണ് പ്രതീ­ക്ഷി­ക്കു­ന്നതെ­ന്ന് പ്രോ­ഗ്രാം ഡയറക്ടർ റഹീം ആതവനാട് പറഞ്ഞു­. ഇത് ബഹ്‌റൈ­നി­ലെ­ സംഗീ­ത ആസ്വാ­ദകർ‍ക്ക് പു­തി­യ അനു­ഭവമാ­യി­രി­ക്കു­മെ­ന്നും അദ്ദേ­ഹം കൂ­ട്ടി­ച്ചേ­ർ‍ത്തു­.
അഞ്ച് ദി­നാർ മു­തൽ 75 ദി­നാർ വരെ­യാണ് ടി­ക്കറ്റ് നി­രക്ക്. യു­എഇ എക്‌സ്‌ചേ­ഞ്ച്, ഷറഫ് ഡി­ജി­, ഫുഡ് സി­റ്റി­ ഔട്‌ലെ­റ്റു­കൾ എന്നി­വടങ്ങളിൽ നി­ന്നും www.wafiapps.com,www.virginmegastore.me, www.togetherbahrain.com എന്നീ­ വെ­ബ്‌സൈ­റ്റു­കൾ വഴി­യും ടി­ക്കറ്റ് വാ­ങ്ങാം. കൂടുതൽ വി­വരങ്ങൾ‍ക്ക് 33307369, 39057612, 33418211 എന്നീ­ നന്പറു­കളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed