കൈരളി ടി.വി എൻ.ആർ.ഐ ബിസിനസ് അവാർഡ് നാളെ : മമ്മൂട്ടി വിതരണം നിർവ്വഹിക്കും
മനാമ : കൈരളി ടി.വിയുടെ ഈ വർഷത്തെ എൻ.ആർ.ഐ ബിസിനസ് അവാർഡ് നാളെ വൈകീട്ട് 6:30ന് മനാമയിലെ ക്രൗൺപ്ലാസ ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് കൈരളി ടി.വി ചെയർമാനും നടനുമായ മമ്മൂട്ടി വിതരണം ചെയ്യും. ഈ ചടങ്ങിൽ കൈരളി ടി.വി മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസ്, ഡയറക്ടർ വി.കെ അഷ്റഫ്, അൽ നമൽ ഗ്രൂപ്പ് ചെയർമാൻ വർഗ്ഗീസ് കുര്യൻ, ഷെയ്ഖ നൂറ അൽ ഖലീഫ, സോമൻ ബേബി, ഇ.എം അഷ്റഫ് എന്നിവർ പങ്കെടുക്കും.


