മൂ­ല്യവർ­ധി­ത നി­കു­തി­ (വാ­റ്റ്) നടപ്പാ­ക്കാ­നൊ­രു­ങ്ങി­ ബഹ്‌റൈൻ


മനാമ : ഏകീകൃത ജി.സി.സി നികുതി ഉടന്പടിയിൽ ചേരുന്നതിന് രാജ്യത്ത് പുതിയ നികുതി സന്പ്രദായം നടപ്പിലാക്കുന്നതിനുള്ള ബിൽ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കി. തിരഞ്ഞെടുക്കപ്പെട്ട നികുതികൾ, മൂല്യവർദ്ധിത നികുതി (വാറ്റ്) എന്നിവ വഴി ജി.സി.സിയുടെ ഏകീകൃത നികുതി കരാറിൽ ചേരുന്നതിന് ഷൂറ കൗൺസിൽ ഇന്നലെ അംഗീകാരം നൽകി. ബിൽ മന്ത്രിസഭ നേരത്തെ പാസാക്കിയിരുന്നു.

ധനമന്ത്രി ഷെയ്ഖ് അഹമ്മദ് ബിൻ മൊഹമ്മദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ഗവൺമെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഗുദൈബിയയിലെ കൗൺസിലിന്റെ പ്രതിവാര സമ്മേളനത്തിനിടെയായിരുന്നു ബിൽ പാസാക്കിയത്. ധനകാര്യ, സാന്പത്തിക കാര്യ സമിതികൾ കഴിഞ്ഞ ആഴ്ച നടത്തിയ യോഗത്തിൽ ബില്ലുകൾ പാസ്സാക്കുകയും ബില്ലിനെ പിന്തുണച്ച് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. 

സോഫ്റ്റ് ഡ്രിങ്കുകൾ (50 ശതമാനം), പുകയില (100 ശതമാനം), ഊർജ്ജ പാനീയങ്ങൾ (100 ശതമാനം) എന്നിവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തുമെന്ന് ബിൽ വ്യക്തമാക്കുന്നു. ബിൽ നിയമസഭ അംഗീകരിച്ചതിന് ശേഷം നിയമമാക്കും. 2018ന്റെ ആദ്യ പാദത്തിൽ പുതിയ നികുതി പ്രാബല്യത്തിൽ വരുമെന്ന് ഈ വർഷം ആദ്യം ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 

മൂന്ന് ഉൽപ്പന്നങ്ങളുടെ നികുതി വർദ്ധിപ്പിക്കുന്നതിലൂടെ 58 മില്യൺ ബഹ്‌റൈൻ ദിനാർ 2018ൽ നികുതിവരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ നികുതി സംവിധാനത്തിൽ നിന്നുള്ള വരുമാനം 2020, 2022 വർഷങ്ങളിൽ യഥാക്രമം 62 മില്യൺ ബഹ്‌റൈൻ ദിനാർ, 66 മില്ല്യൻ ബഹ്‌റൈൻ ദിനാർ എന്നിങ്ങനെയായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed