ബ്രേവ് കോംബാറ്റ് ചാന്പ്യൻഷിപ്പിൽ ലോക പ്രശസ്ത താരങ്ങൾ അണിനിരക്കും

മനാമ : ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ രക്ഷാകർതൃത്വത്തിൽ ബഹ്റൈനിൽ സംഘടിപ്പിക്കുന്ന ബ്രേവ് ഇന്റർനാഷണൽ ചാന്പ്യൻഷിപ്പിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങവേ ലോക പ്രശസ്ത താരങ്ങൾ ബഹ്റൈനിലേയ്ക്ക് വന്നു തുടങ്ങി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മിക്സഡ് മാർഷൽ താരം എന്ന് അറിയപ്പെടുന്ന ഗുർദർശൻ മംഗാട്ട് അടക്കമുള്ളവർ അടുത്ത ആഴ്ചയോടെ എത്തുമെന്നാണ് കരുതുന്നതെന്നും സംഘാടകർ അറിയിച്ചു.