ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പിൽ ഐഎസ്പിപി വിഭാഗം തനിച്ച് മത്സരിക്കും

മനാമ : വരാനിരിക്കുന്ന ഇന്ത്യൻ സ്‌കൂൾ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഐഎസ്പിപി (ശ്രീധർ തേറന്പിൽ) ഒറ്റയ്ക്ക് സ്ഥാനാർത്ഥികളെ നിർത്തി മത്സരിക്കുമെന്ന് ചെയർമാൻ ചന്ദ്രകാന്ത് ഷെട്ടി, കൺവീനർ ശ്രീധരൻ തേറന്പിൽ എന്നിവർ അറിയിച്ചു. ഇന്ത്യൻ സ്‌കൂളിന്റെ പുരോഗതി ലക്ഷ്യമാക്കി അക്കാദമിക് നിലവാരം ഉയർത്തുന്നതിനും സ്‌കൂളിനെ സാന്പത്തിക പുരോഗതിയിലേക്കു നയിക്കുന്നതിനും വേണ്ടി ജാതി മത രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് അതീതമായി പ്രവർത്തിക്കുന്ന രക്ഷിതാക്കൾ അടങ്ങിയ പാനലാണ് തങ്ങൾ അവതരിപ്പിക്കുകയെന്നും ശ്രീധർ തേറന്പിൽ വ്യക്തമാക്കി. എല്ലാ സ്ഥാനാർത്ഥികളെയും അടുത്തു തന്നെ പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.