മുൻ ബഹ്‌റൈൻ പ്രവാസിയുടെ മകൻ അമേരിക്കയിൽ നിര്യാതനായി

മനാമ : മുൻ ബഹ്‌റൈൻ പ്രവാസി കോഴഞ്ചേരി പുന്നക്കാട് വടക്കേവശത്ത് എബ്രഹാം സാമുവേലിന്റെയും (സലീം) കോഴഞ്ചേരി കീക്കൊഴൂർ കണക്കതുണ്ടിയിൽ കുടുംബാംഗമായ എൽസി എബ്രഹാമിന്റെയും മകൻ ബോണി എബ്രഹാം (26) അമേരിക്കയിലെ ഡാലസിൽ നിര്യാതനായി. 20 വർഷത്തോളം ബഹ്‌റൈൻ പ്രവാസി ആയിരുന്നു.
മാതാവിന്റെ സഹോദരിയെ സന്ദർശിക്കുവാൻ ഹ്യൂസ്റ്റണിൽ പോയി ഡാളസിലേയ്ക്ക് മടങ്ങി വരുന്പോൾ ഇടയ്ക്കുവെച്ച് ആസ്മയുടെ അസുഖം ഉണ്ടാവുകയും, തുടർന്നുണ്ടായ മസ്തിഷ്‌ക ആഘാതമാണ് മരണകാരണമായി പറയപ്പെടുന്നത്. മാതാപിതാക്കളും, ബോണിയും ഗ്രീൻ കാർഡിൽ അമേരിക്കയിൽ എത്തിയിട്ട് ഏകദേശം രണ്ട് മാസമേയായിട്ടുള്ളൂ.
സഹോദരിമാർ: ബെൻസി, ബീന (ഇരുവരും മുംബൈയിൽ), ബിജോയ്, ഷോൺ എന്നിവർ സഹോദരീ ഭർത്താക്കന്മാരും ആണ്. ആകസ്മിക മരണം സംഭവിച്ച ഏകമകൻ ബോണിയുടെ അവയവങ്ങൾ ദാനം ചെയ്യുവാൻ ഡാലസിലെ കൗണ്ടി ഹോസ്പിറ്റലായ പാർക്ക് ലാൻഡ് ഹോസ്പിറ്റലിന് മാതാപിതാക്കൾ സമ്മതപത്രം നൽകി.
നവംബർ 7ന് (ചൊവ്വാഴ്ച്ച) വൈകീട്ട് 6 മണി മുതൽ 8 മണി വരെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയിൽ പൊതുദർശനം നടത്തുകയും, തുടർന്ന് മൃതദേഹം മുംബൈയിലേയ്ക്ക് കൊണ്ടുപോയി അവിടെ സംസ്‌കരിക്കുകയും ചെയ്യും.