ശ്രീദേവി മേനോന് സംസ്കൃതി - സി.വി ശ്രീരാമൻ കഥാപുരസ്കാരം

മനാമ : ഈ വർഷത്തെ ഖത്തർ സംസ്കൃതി −സി.വി ശ്രീരാമൻ കഥാപുരസ്കാരം ബഹ്‌റൈനിൽ നിന്നുള്ള എഴുത്തുകാരി ശ്രീദേവി എം. മേനോന്റെ ശീതയുദ്ധങ്ങൾ എന്ന കഥയ്ക്ക് ലഭിച്ചു. ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവരുടെ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കഥകളിൽ നിന്നാണ് അവാർഡിനർഹമായ കൃതി തിരഞ്ഞെടുത്തത്.
തൃശൂർ സ്വദേശിനിയായ ശ്രീദേവി മേനോൻ ബഹ്‌റൈനിലെ ഒരു ഫാർമസ്യൂട്ടിക്കൽ കന്പനിയിലാണ് ജോലി ചെയ്യുന്നത്. ചലച്ചിത്രകാരനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ, ദേശാഭിമാനി എഡിറ്റർ പ്രൊഫ. സി.പി അബൂബക്കർ, പ്രശസ്ത കവി റഫീഖ് അഹമ്മദ്, തിരക്കഥാകൃത്ത് കെ.എ മോഹൻദാസ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിനർഹമായ കഥ തിരഞ്ഞെടുത്തത്.
ബഹ്‌റൈനിലെ സാഹിത്യ കൂട്ടായ്മകളിൽ സജ്ജീവമായ ശ്രീദേവിയുടെ ഫെയ്‌സ് ബുക്ക്, സൈബർ യുഗത്തിലെ ദേവദാസി തുടങ്ങിയ കൃതികളാണ് ഇതിന് മുൻപ് പ്രസിദ്ധീകരിച്ചവ. ഭർത്താവ് മധു, മകൻ ആദിത്യ.