ബഹ്‌റൈൻ എഫ്.സി കേരളാ രൂപീകരിച്ചു

മനാമ: ബഹ്റൈനിലെ ഫുട്ബോൾ ക്ലബായ ബഹ്‌റൈൻ എഫ്.സി കേരളാ രൂപീകരിച്ചു. ബാങ്കോങ്ക് റെസ്റ്റോറന്റിൽ െവച്ച് ക്ലബ് പ്രസിഡണ്ട് നിസാർ ഉസ്മാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജൈഫർ മദനി ഉദ്ഘാടനം നിർവ്വഹിച്ചു.
ലോഗോ തിലകൻ പ്രകാശനം ചെയ്തു. ക്ലബ് വൈസ് പ്രസിഡണ്ട് അഷ്‌റഫ് കക്കണ്ടി സ്വാഗതവും തുടർന്ന് ജനറൽ സെക്രട്ടറി അൻസൽ കൊച്ചുടി, വൈസ് പ്രസിഡണ്ട് നൂറുൽ അമീൻ, ജോയിന്റ് സെക്രട്ടറി ലത്തീഫ്, ട്രെഷറർ ഫൈസൽ, ടീം മാനേജർ സിയാദ്, അസിസ്റ്റന്റ് മാനേജർ അലി, ടീം കോ-ഓർഡിനേറ്റർ റഷീദ് എന്നിവർ ആശംസകളും അറിയിച്ചു.