എസ്.കെ­.എസ്.എസ്.എഫ് ഗ്ലോ­ബൽ‍ മീ­റ്റ്; ബഹ്റൈൻ പ്രചാ­രണത്തിന് തു­ടക്കമാ­യി­


മനാമ: എസ്.കെ.എസ്.എസ്.എഫ് നവംബർ‍ 10ന് ബഹ്റൈനിൽ‍ സംഘടിപ്പിക്കുന്ന ഗ്ലോബൽ‍ മീറ്റിനോടനുബന്ധിച്ച് ഏരിയാ തല പ്രചാരണ പ്രവർ‍ത്തനങ്ങൾ‍ സജീവമായി. സമസ്ത ബഹ്റൈൻ ഘടകത്തിന് കീഴിൽ‍ പ്രവർ‍ത്തിക്കുന്ന 15ഓളം ഏരിയാ കേന്ദ്രങ്ങൾ‍ വഴിയാണ് പ്രചരണ പ്രവർ‍ത്തനങ്ങൾ‍ നടക്കുന്നത്.

എസ്.കെ.എസ്.എസ്.എഫിന്റെ സംഘടനാ സാന്നിധ്യമുള്ള വിവിധ രാഷ്ട്രങ്ങളിലെ നിരവധി പ്രതിനിധികൾ‍ പങ്കെടുക്കുന്ന ഗ്ലോബൽ‍ മീറ്റും സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനത്ത് നടക്കുന്ന പൊതു സമ്മേളനവും വിജയിപ്പിക്കാനുള്ള നിർ‍ദ്ദേശങ്ങളും ഗ്ലോബൽ‍ മീറ്റിന് മുന്നോടിയായുള്ള വിവിധ കർ‍മ്മ പദ്ധതികളുടെ സമർ‍പ്പണവുമാണ് ഇപ്പോൾ‍ നടന്നു വരുന്നത്.

വിവിധ ഏരിയകളിൽ‍ പ്രവർ‍ത്തിക്കുന്ന എസ്.കെ.എസ്.എഫിന്‍റെ സന്നദ്ധ വിഭാഗമായ വിഖായ പ്രവർ‍ത്തകരാണ് പ്രചരണ പ്രവർ‍ത്തനങ്ങൾ‍ക്ക് നേതൃത്വം നൽ‍കുന്നത്. 

റിഫയിൽ‍ നടന്ന പ്രചരണ യോഗം ഉസ്താദ് ഹംസ അൻ‍വരി മോളൂർ‍ ഉദ്ഘാടനം ചെയ്തു. വിഖായ റിഫ യൂണിറ്റ് ചെയർ‍മാൻ പി.ബഷീർ‍ അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട്  അശ്റഫ് അൻ‍വരി ചേലക്കര, നവാസ് കൊല്ലം എന്നിവർ‍ ഗ്ലോബൽ‍ മീറ്റ് കർമ്‍മപദ്ധതി അവതരണം നടത്തി. ഖാസിം ഇരിക്കൂർ‍, ഉമൈർ‍ ഫൈസി കരിപ്പൂർ‍ എന്നിവർ‍ ആശംസകളർ‍പ്പിച്ചു. മൂസ ഇ.കെ സ്വാഗതവും ഇസ്മാഈൽ‍ റഹ്−മാനി നന്ദിയും പറഞ്ഞു. സമസ്ത റിഫ ഏരിയയിലെ നേതാക്കളും വിഖായ പ്രവർ‍ത്തകരും പങ്കെടുത്തു. 

എസ്.കെ.എസ്.എസ്.എഫിന്റെ ഗ്ലോബൽ‍ മീറ്റിന് ആദ്യമായി ആഥിത്യമരുളുന്ന രാജ്യമാണ് ബഹ്റൈൻ എന്നതിനാൽ‍ വിപുലമായ ഒരുക്കങ്ങളാണ് ബഹ്റൈനിലെങ്ങും നടക്കുന്നത്. അടുത്ത ദിവസങ്ങളും വിവിധ ഏരിയകളിൽ‍ പ്രചരണ സംഗമങ്ങൾ‍ നടക്കും. നവംബർ‍ 10ന് കാലത്ത് 9:30 മുതൽ‍ ആരംഭിക്കുന്ന ഗ്ലോബൽ‍ മീറ്റിന് ശേഷം രാത്രി 8:30ന് സമസ്ത ബഹ്റൈൻ ഓഡിറ്റോറിയത്തിൽ‍ പ്രമുഖർ‍ പങ്കെടുക്കുന്ന പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. 

കൂടുതൽ‍ വിവരങ്ങൾ‍ക്ക്  39533273, 33450553 എന്നീ നന്പറുകളിൽ വിളിക്കാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed