പടയൊരുക്കം ഒരു കോടി ഒപ്പ് ശേഖരണവുമായി ഐ.വൈ.സി.സിയും

മനാമ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് പടയൊരുക്കത്തിന്റെ ഭാഗമായി ഒരു കോടി ഒപ്പുകൾ ശേഖരിക്കുന്ന ക്യാന്പയിനിൽ ബഹ്‌റൈൻ ഐ.വൈ.സി.സിയും ഭാഗവാക്കായി.
ബഹ്‌റൈൻ ഐ.വൈ.സി.സി നടത്തിയ ഒപ്പ് ശേഖരണ ക്യാന്പിൽ ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി ബഷീർ അന്പലായി ഉദ്‌ഘാടനം ചെയ്തു. ഐ.വൈ.സി.സി ദേശീയ പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റം, ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷർ ഹരി ഭാസ്കർ, സാമൂഹിക പ്രവർത്തകൻ അനിൽ കുമാർ യു.കെ, സെൻട്രൽ കമ്മറ്റി ഭാരവാഹികൾ, ഏരിയ പ്രസിഡണ്ടുമാർ തുടങ്ങിയവർ പങ്കെടുത്തു.