ഇന്ത്യയിൽ നി­ന്നു­ള്ള നഴ്‌സിംഗ് റി­ക്രൂ­ട്ട്മെ­ന്റ് നി­ർ­ത്തി­വെച്ചതാ­യി­ കു­വൈ­ത്ത്


കുവൈത്ത് സിറ്റി : ഇന്ത്യയിൽ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്മെന്റ് നിർത്തിവെച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ ജമാൽ അൽ ഹർബി അറിയിച്ചു. നഴ്‌സുമാരുടെയും മെഡിക്കൽ ടെക്‌നീഷ്യന്മാരുടെയും നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ അധികൃതരുമായി ചർച്ചകൾ തുടരുമെന്നും മന്ത്രി  കൂട്ടിച്ചേർത്തു. 

ഇന്ത്യയിൽ നിന്ന് ഏറ്റവും മികച്ച നഴ്സുമാരെയും മെഡിക്കൽ ടെക്‌നീഷ്യന്മാരെയും റിക്രൂട്ട് ചെയ്യണമെന്നാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം ആഗ്രഹിക്കുന്നത്, എന്നാൽ ഇന്ത്യാ ഗവൺമെന്റുമായി കൂടുതൽ കൂടിയാലോചനകൾ നടത്തി നടപടിക്രമങ്ങളിൽ വ്യക്തത വരുത്തിയ ശേഷം മാത്രമായിരിക്കും ആരോഗ്യപ്രവർത്തകരെ റിക്രൂട്ട് ചെയ്യുക. ഇരു രാജ്യങ്ങളും തമ്മിൽ നഴ്‌സിംഗ് നിയമനം സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നും ഉടൻ തന്നെ അനുകൂലമായ ഒരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർ സുനിൽ ജയിനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

ഇന്ത്യയിൽ നിന്നുള്ള നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ സ്വകാര്യ കന്പനികളെ ചുമതലപ്പെടുത്തിയ ആരോഗ്യമന്ത്രാലയത്തിന്റെ നടപടി വൻ വിവാദമായിരുന്നു. ഇതേതുടർന്ന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിന്റെ ഇന്ത്യാ സന്ദർശനം അവസാനനിമിഷം മന്ത്രാലയം റദ്ദാക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed