ക്യാൻസർ കെയർ ഗ്രൂപ്പ് മെഡിക്കൽ സെമിനാർ സംഘടിപ്പിച്ചു

മനാമ : ബഹ്‌റൈൻ ക്യാൻസർ സൊസൈറ്റിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ക്യാൻസർ കെയർ ഗ്രൂപ്പ് മെഡിക്കൽ സെമിനാർ സംഘടിപ്പിച്ചു. ഹൃദയാഘാതം, കൗമാരക്കാരിലെ മാനസിക സമ്മർദ്ദം എന്നിവയെപ്പറ്റി ന്യൂ ഇന്ത്യൻ സ്‌കൂളിൽ സെമിനാർ സംഘടിപ്പിച്ചു.
വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും സെമിനാറിൽ സംബന്ധിച്ചു. അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ജോർജ്ജ് ചെറിയാൻ, വിശദമായ ക്ലാസെടുത്തു. ഡോ. നിധി എസ് മേനോൻ മുഖ്യാതിഥിയായിരുന്നു. സൈക്യാട്രിക് ആശുപത്രിയിലെ സീനിയർ സൈക്യാട്രിസ്റ്റ് ഡോ. ലൈലാ മാക്കി, കാർഡിയാക് സ്‌പെഷ്യൽ നഴ്സ് ഹാവ്‌റ ഖലീൽ എന്നിവരും വിഷയത്തിൽ സംസാരിച്ചു. ക്യാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് പി.വി ചെറിയാൻ, മറ്റ് അംഗങ്ങളും ഭാരവാഹികളും സംബന്ധിച്ചു.