ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

മനാമ : ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. സൽമാനിയ സെഗയ്യ റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ ഒ.ഐ.സി.സി ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി ദേശീയ പ്രസിഡണ്ട് രാജു കല്ലുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലയിൽ നിന്നുള്ള ഡി.സി.സി അംഗം ഷറഫുദ്ദീൻ മൈലക്കാട് മുഖ്യപ്രഭാഷണം നടത്തി. ഇന്ദിരയുടെ ഭരണത്തിൽ രാജ്യത്തെ സാന്പത്തികമായും സൈനികമായും ഉന്നതിയിൽ എത്തിക്കാൻ കഴിഞ്ഞതായി യോഗം അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ സെക്രട്ടറിമാരായ തോമസ് വാളക്കുഴി, ഷാജി പുതുപ്പള്ളി, മനു മാത്യു, വനിത വിഭാഗം പ്രസിഡണ്ട് ഷീജ നടരാജ്, ജില്ലാപ്രസിഡണ്ടുമാരായ എബ്രഹാം ശാമുവൽ, രാഘവൻ കരിച്ചേരി, ശങ്കരപ്പിള്ള, റോബിൻ എബ്രഹാം, ജസ്റ്റിൻ ജേക്കബ്, നിസാമുദ്ദീൻ, ജമാൽ കുറ്റിക്കാട്ടിൽ ജില്ലാസെക്രട്ടറിമാരായ സൽമാനുൽ ഫാരിസ്, സുരേഷ് പുണ്ടൂർ, അനിൽ, ഇസ്മായിൽ കണ്ണൂർ, ദേശീയ കമ്മിറ്റി അംഗം സജി എരുമേലി, സോവിച്ചൻ ചേന്നാട്ടുശ്ശേരി, അജിത് കുമാർ, സജി ഐവർകാല, മോഹൻ കുമാർ, റജി ചെറിയാൻ, തോമസ് കാട്ടുപറന്പൻ, ജോസഫ് ജോർജ്, അജി ജോയ് സുരേഷ് മണ്ടോടി, ബ്രൈറ്റ്, ഫൈസൽ, ഷിജോ, ഡേവിസ്, മനോജ് ഐവർകാല, തുടങ്ങിയവർ സംസാരിച്ചു. ദേശീയ സെക്രട്ടറി ജവാദ് വക്കം നന്ദി പറഞ്ഞു.