കോ­ഴി­ക്കോട് സ്വദേ­ശി­ ഹൃ­ദയാ­ഘാ­തം മൂ­ലം നി­ര്യാ­തനാ­യി­


മനാമ : ബഹ്റൈനിൽ ജോലി ചയ്ത കോഴിക്കോട് കുറ്റ്യാടി സ്വദേശി ഊരത്ത് ബപ്പട്ട മീത്തൽ ഇസ്മായിൽ (40) ഹൃദയാഘാതം മൂലം നിര്യാതനായി. ടൂബ്ലിയിലെ അൽ ഖാജാ റെസ്റ്റോറന്റ് നടത്തി വരികയായിരുന്നു. 14 വർഷത്തോളമായി ബഹ്റൈനിൽ എത്തിയിട്ട്. തിങ്കളാഴ്ച റെസ്റ്റോറന്റിൽ ജോലി ചെയ്തു കൊണ്ടിരിക്കെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഹൃദയാഘാതം ആണെന്നറിഞ്ഞതിനെ തുടർന്ന് ചികിത്സ നടത്തി വരികയായിരുന്നു. ഇന്നലെ രാവിലെ 7:30ന് മരിച്ചു. ഭാര്യ ആരിഫയും രണ്ട് മക്കളും നാട്ടിലാണുള്ളത്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed