മൂല്യവർദ്ധിത നികുതിയുടെ (വാറ്റ്) പ്രത്യാഘാതങ്ങൾ ചർച്ച ചെയ്തു

മനാമ : മൂല്യവർദ്ധിത നികുതിയുടെ (വാറ്റ്) പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാൻ ബഹ്‌റൈനിലെ ഗൾഫ് ഹോട്ടലിൽ കെ.പി.എം.ജി സംഘടിപ്പിച്ച സമ്മേളനത്തിൽ സാങ്കേതിക വിദഗ്ദ്ധ മേഖലയിൽനിന്നുള്ള 80ലധികം ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
“സാങ്കേതിക വിദ്യയിലൂടെയുള്ള വിധേയത്വം” (Compliance through Technology) എന്നതായിരുന്നു സമ്മേളനത്തിന്റെ വിഷയം. വാറ്റ് കൈകാര്യം ചെയ്യാൻ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ തയ്യാറാക്കാൻ ആവശ്യമായ കാര്യങ്ങളും സമ്മേളനം അവലോകനം ചെയ്തു.
വിതരണ ശൃംഖലയിൽ വാറ്റ് എത്രത്തോളം സങ്കീർണമാണ് എന്നതിനെക്കുറിച്ച് ബഹ്‌റൈനിലെ കെ.പി.എം.ജിയിൽ പരോക്ഷ നികുതി വകുപ്പ് മേധാവിയായ ഫിലിപ്പ് നോറെ വ്യക്തമാക്കി.
വാറ്റിന്റെ ആവശ്യകതയ്ക്കായി ശക്തമായ ഐടി ചട്ടക്കൂടിനെ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കെ.പി.എം.ജിയിൽ മാനേജ്മെന്റ് കൺസൾട്ടിംഗ് മേധാവിയായ കെനൻ നൗവായ്ലാറ്റി തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു.