ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈൻ പ്രവാസി നിര്യാതനായി

മനാമ: ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ ജോലി ചെയ്യുകയായിരുന്ന പ്രവാസി നിര്യാതനായി. യുണൈറ്റഡ് പ്രിന്റിംഗ് പ്രസ് അസി. ജനറൽ മാനേജർ ചെന്നൈ വടപളനി സ്വദേശി ശ്രീരാമുലു സതീഷ് കുമാർ (44) ആണ് ഇന്നലെ രാവിലെ ഗുദൈബിയയിലെ ഫ്‌ളാറ്റിൽ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അമേരിക്കൻ മിഷൻ ആശുപത്രിയിലും തുടർന്ന് സൽമാനിയായ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ബി.ഡി.എഫ് ആശുപത്രിയിൽ ആഞ്ജിയോഗ്രാം ചെയ്ത് ബ്ലോക്കുകൾ നീക്കി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ രാവിലെ വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുകയും ഉടൻതന്നെ ബോധം മറയുകയുമായിരുന്നു. ആംബുലൻസിൽ ഡോക്ടറെത്തി പ്രഥമ ശിശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സംഗീത, മകൻ: ജീവശ്രീ (ഇന്ത്യൻ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി) എന്നിവർ ബഹ്റൈനിലാണുള്ളത്. പരേതന്റെ സഹോദരൻ പ്രകാശും ബഹ്റൈനിലാണുള്ളത്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ ചെയ്തുവരുന്നു.