ബഹ്‌റൈൻ ഇൻ്റർനാഷണൽ പ്രോപ്പർട്ടി എക്സിബിഷൻ ആരംഭിച്ചു

മനാമ : ബഹ്‌റൈൻ ഇൻ്റർനാഷണൽ പ്രോപ്പർട്ടി എക്സിബിഷൻ (ബിപെക്സ്) ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഇന്നലെ ആരംഭിച്ചു.
നൂറിൽപരം റിയൽ എേസ്റ്ററ്റ് പ്രോജക്ടുകളാണ് എക്സിബിഷനിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. ബഹ്‌റൈൻ ഇൻ്റർനാഷണൽ പ്രോപ്പർട്ടി എക്സിബിഷന്റെ പത്താം പതിപ്പിൽ അറുപതോളം പ്രദർശകരും ആയിരക്കണക്കിന് സന്ദർശകരും പങ്കെടുക്കുന്നു. 2004ൽ ആരംഭിച്ച ബിപെക്സ്, പ്രാദേശിക, അന്തർദേശീയ റിയൽ എസ്റ്ററ്റ് സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ റിയൽ എേസ്റ്ററ്റ് മേഖലയുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നതെന്ന് ബഹ്‌റൈൻ സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സ് പ്രസിഡണ്ട് മസൂദ് അൽ ഹെർമി പറഞ്ഞു. ഏറെ ഉയർന്ന നിലവാരത്തിലുള്ള പദ്ധതികളാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച വരെ തുടരുന്ന മൂന്ന് ദിവസത്തെ എക്സിബിഷൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയാണ് ഉദ്ഘാടനം ചെയ്തത്.
ദുബൈ, പാകിസ്ഥാൻ, സൈപ്രസ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രദർശകർ എക്സിബിഷനിലുണ്ട്. അടുത്ത തവണ കൂടുതൽ വിപുലമായ പ്രദർശനമാണ് ലക്ഷ്യം വെയ്ക്കുന്നത്. ബിപെക്സിന്റെ 2016 എഡിഷനിൽ ആസ്തി 52 ബില്യൺ യു.എസ് ഡോളറായിരുന്നത് 60 ബില്യൺ യു.എസ് ഡോളറായി ഉയർന്നു. എക്സ്പോയുടെ തുടക്കത്തിൽ തന്നെ തങ്ങൾ സന്തുഷ്ടരാണെന്നും ബിൻ ഫെയ്ഖ് റിയൽ എേസ്റ്ററ്റ് ഇൻവെസ്റ്റ്മെന്റ് കന്പനി മേധാവി അഹമ്മദ് ഖൽഫാൻ പറഞ്ഞു.
മേഖലയിലെ വൻകിട ഡെവലപ്പർമാരെ ഒരുമിപ്പിക്കുക എന്നതും ഉപഭോക്താക്കൾക്കായി മിഡിൽ ഈസ്റ്റിൽ അവരുടെ പദ്ധതികൾ പ്രദർശിപ്പിക്കുക എന്നതുമാണ് എക്സിബിഷന്റെ ലക്ഷ്യങ്ങൾ.