ബ്രേവ് ഇന്റർ­നാ­ഷണൽ കോംപറ്റിൽ സ്വീ­ഡൻ പങ്കെ­ടു­ക്കും


മനാമ : 2017ലെ ബ്രേവ് ഇന്റർനാഷണൽ കോംപറ്റിൽ പങ്കെടുക്കാൻ സ്വീഡൻ ടീമിനെ അയയ്ക്കും. പ്രൊഫഷണൽ തലത്തിൽ എ.എം.എം.എഫ് ലോക ചാന്പ്യൻഷിപ്പിൽ അമേച്വർ വിഭാഗത്തിൽ മത്സരിച്ചിട്ടുള്ള എറിക് കാൾസൺ ബ്രേവ് 9 ചാന്പ്യൻഷിപ്പിൽ സ്വീഡനെ പ്രതിനിധീകരിക്കും. 

ഈജിപ്തിൽ നിന്നുള്ള അഹമ്മദ് അമീറാണ് എറിക് കാൾസന്റെ എതിരാളി. സ്വീഡനിലെ ഗോഥൻബർഗിൽ നിന്നുള്ള എറിക്ക്, ഫോർലുണ്ട കാംപ് സ്പോർട്സ് സെന്ററിലാണ് പരീശീലനം നടത്തുന്നത്.

“ബഹ്‌റൈനെപ്പോലെ മിക്സഡ് മാർഷ്യൽ ആർട്സിൽ സ്വീഡനും വളർന്നുകൊണ്ടിരിക്കുന്നു. ബ്രേവ് 2017 ഇന്റർനാഷണൽ കോംപറ്റ് വാരത്തിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഇത്തരത്തിലുള്ള കായികമേളകളും സാംസ്കാരിക വിനിമയവും സാന്പത്തിക പുരോഗതിയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എന്റെ വിജയത്തെക്കുറിച്ച് എനിക്ക് വിശ്വാസമുണ്ട്” എറിക് കാൾസൺ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed