ബഹ്‌റൈൻ വിമാനത്താവള വികസനം സന്പദ്്വ്യവസ്ഥയെ വളർത്തും : കിരീടാവകാശി

മനാമ : ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവള വികസനം, ടൂറിസം രംഗത്തും പ്രാദേശിക വ്യോമയാന രംഗത്തും രാജ്യത്തിന്റെ സന്പദ്്വ്യവസ്ഥയെ വളർത്തുമെന്ന് കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശേഷി മൂന്ന് മടങ്ങ് വർദ്ധിപ്പിക്കാനാണ് പദ്ധതി. രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണിത്.
ഗതാഗത− ലോജിസ്റ്റിക് മേഖലയിൽ ബഹ്‌റൈന്റെ വളർച്ചയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് പ്രൊജക്ടിന്റെ പുരോഗതി വിലയിരുത്തിയ പ്രിൻസ് സൽമാൻ പറഞ്ഞു. കുറഞ്ഞ ചെലവ്, കൂടുതൽ പേർക്ക് തൊഴിൽ എന്നിവയാണ് ലക്ഷ്യമിടുന്നത്. പുതിയ പാസഞ്ചർ ടെർമിനലിന്റെ പ്രവർത്തനത്തനം സുഗമമാക്കാൻ ഗതാഗത, ടെലികമ്യൂണിക്കേഷൻ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും പ്രിൻസ് സൽമാൻ വ്യക്തമാക്കി. ബഹ്‌റൈൻ യുവാക്കളെ പ്രോജക്ടിന്റെ വികസനത്തിൽ പങ്കാളികളാക്കേണ്ടതിന്റെ ആവശ്യകതയും പ്രിൻസ് സൽമാൻ ഊന്നിപ്പറഞ്ഞു.